• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പൂജ’ നടത്തിയ ശേഷം മോഷണം, പത്തനാപുരത്തെ ആ ‘വെറൈറ്റി കള്ളൻ’ ഒടുവിൽ കീഴടങ്ങി

by Web Desk 04 - News Kerala 24
June 5, 2022 : 2:14 pm
in Kerala, News
Reading Time: 1 min read
0
A A
0
‘പൂജ’ നടത്തിയ ശേഷം മോഷണം, പത്തനാപുരത്തെ ആ ‘വെറൈറ്റി കള്ളൻ’ ഒടുവിൽ കീഴടങ്ങി

കൊല്ലം: പത്തനാപുരത്ത് സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ‘വൈറൈറ്റി മോഷണ’ത്തിലെ പ്രതിയെ ഒടുവിൽ തിരിച്ചറിഞ്ഞു. പൂട്ട് കുത്തിത്തുറന്ന് ‘പൂജ’ നടത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പത്തനാപുരം പാടം സ്വദേശി ഫൈസൽ രാജാണ് പത്തനാപുരം കോടതിയിലെത്തി കീഴടങ്ങിയത്. നഷ്ടപ്പെട്ട സ്വർണവും പണവും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഒരു മരത്തിന്റെ മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു തൊണ്ടി മുതലായ സ്വർണ്ണാഭരണങ്ങൾ.

കഴിഞ്ഞ മാസം 15 നാണ് പത്തനാപുരത്ത് സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ പൂട്ട് കുത്തി തുറന്ന് സ്ട്രോംഗ് റൂമിലുണ്ടായിരുന്ന സ്വർണവും പണവും പ്രതി മോഷ്ടിച്ചത്. അടിമുടി വെറൈറ്റി മോഷണമായിരുന്നു പത്തനാപുരത്തേത്. സ്ഥാപനത്തിനുള്ളില്‍ പൂജ നടത്തിയതിന് ശേഷമാണ് ലക്ഷങ്ങളുടെ സ്വർണ്ണം കള്ളൻ കടത്തിയത്. പൂജക്ക് ഉപയോഗിച്ച ചെറുനാരങ്ങയും ചരടും ചെറിയ ശൂലവുമെല്ലാം സ്ഥാപനത്തിനുള്ളിൽ കണ്ടെത്തി. പൊലീസ് നായ് മണം പിടിക്കാതിരിക്കാന്‍ മുറിയില്‍ മുടിയും വിതറിയിട്ടു.

പണമിടപാട് സ്ഥാപനത്തിനുള്ളിൽ സിസിടിവി ഇല്ലായിരുന്നുവെന്നത് അന്വേഷണത്തിൽ പൊലീസിന് മുന്നിൽ വെല്ലുവിളിയായിരുന്നു.മോഷണ രീതിയിലെ സൂചനകൾ അനുസരിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മോഷ്ടാക്കളാകും പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനാൽ അന്വേഷണം തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.

എന്നാൽ അതിനിടെ, ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടമായതോടെ സ്ഥാപനത്തിന്റെ ഉടമ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയുടെ നാടകീയമായ കീഴടങ്ങൽ. മെബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Next Post

ഹൈദരബാദ് ബലാത്സംഗം , ഉന്നത ഇടപെടലിൽ അട്ടിമറി ശ്രമം ? ഇടപെട്ട് ഗവർണർ, തെലങ്കാനയിൽ വൻ പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൈദരബാദ് ബലാത്സംഗം , ഉന്നത ഇടപെടലിൽ അട്ടിമറി ശ്രമം ?  ഇടപെട്ട് ഗവർണർ, തെലങ്കാനയിൽ വൻ പ്രതിഷേധം

ഹൈദരബാദ് ബലാത്സംഗം , ഉന്നത ഇടപെടലിൽ അട്ടിമറി ശ്രമം ? ഇടപെട്ട് ഗവർണർ, തെലങ്കാനയിൽ വൻ പ്രതിഷേധം

ബം​ഗ്ലാദേശിലെ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ വൻതീപിടുത്തം; 35 പേർ കൊല്ലപ്പെട്ടു

ബം​ഗ്ലാദേശിലെ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ വൻതീപിടുത്തം; 35 പേർ കൊല്ലപ്പെട്ടു

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നു ; ഭാര്യ കസ്റ്റഡിയില്‍

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നു ; ഭാര്യ കസ്റ്റഡിയില്‍

കാൺപൂർ സംഘർഷം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം

കാൺപൂർ സംഘർഷം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം

ഹൈദരാബാദ് വീണ്ടും ബലാത്സംഗം; ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍

ഹൈദരാബാദ് വീണ്ടും ബലാത്സംഗം; ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021