ദില്ലി : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. 2022 ഫെബ്രുവരി 7 മുതൽ മാർച്ച് 6 വരെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. upsc.gov.in എന്ന വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. ഫെബ്രുവരി 27 മുതൽ മാർച്ച് 6 വരെയാണ് പരീക്ഷ നടക്കാനിരിക്കുന്നത്. പരീക്ഷകൾ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുന്നത്. രാവിലെ 9 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയും ആയിരിക്കും പരീക്ഷ.
രജിസ്ട്രേഷൻ ഐഡിയും റോൾ നമ്പറും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം – upsc.gov.in. ഇ-അഡ്മിറ്റ് കാർഡ് ഫോർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് എക്സാമിനേഷൻ 2021′ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. UPSC IFS Mains Admit Card 2021 എന്ന ലിങ്കിൽ പ്രവേശിക്കുക. രജിസ്ട്രേഷൻ ഐഡിയോ റോൾനമ്പറോ നൽകുക. അഡ്മിറ്റ് കാർഡ് ലഭ്യമാകും. ഭാവി റഫറൻസുകൾക്കായി ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.