കൊച്ചി : വഖഫ് നിയമന വിഷയത്തിൽ തുടർ പ്രക്ഷോഭം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉപസമിതി നിർദേശങ്ങളിലെ തുടർ നടപടികൾ വിലയിരുത്തും. വഖഫ് നിയമന വിഷയത്തിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മലപ്പുറത്ത് യോഗം നടക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിരന്തര വിമർശനവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.