സ്വതന്ത്രയായി തുടരാതെ ഒരു പാർട്ടിയിൽ ചേരാൻ സമയമായെന്ന് എംപിയും അഭിനേത്രിയുമായ സുമലത. തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്. ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചിക്കുന്നുണ്ട്. അന്തിമ തീരുമാനം തന്റെ മണ്ഡലമായ മാണ്ഡ്യയിൽ വലിയ റാലി നടത്തി പ്രഖ്യാപിക്കുമെന്നും സുമലത പറഞ്ഞു.