തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും വിദേശത്തേക്ക്. മേയ് 6 മുതൽ 8 വരെ യുഎഇ യിൽ നടക്കുന്ന ലോക മലയാളി കൗൺസിലിന്റെ 2022 കുടുംബ സംഗമം എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി ചിഞ്ചു റാണി വിദേശത്തേക്ക് പറക്കുന്നത്.
മന്ത്രിയുടെ യാത്രയുടെ ചെലവ് സർക്കാർ വഹിക്കും. യുഎഇ യിലെ താമസവും അവിടെ എത്തിയതിനുശേഷമുള്ള യാത്രയുടെ ചെലവും സംഘാടകരാണ് വഹിക്കുന്നത്. മേയ് 5 ന് തിരിക്കുന്ന മന്ത്രി 9 ന് മടങ്ങിയെത്തും. മന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി.