• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും : മന്ത്രി കെ. കൃഷ്ണൻകുട്ടി

by Web Desk 01 - News Kerala 24
December 23, 2021 : 10:34 am
in Kerala, News
Reading Time: 1 min read
0
A A
0
പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും  :  മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം : ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി  ഒരു കോടി  ഇരുപത്തി എട്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഊർജ്ജ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക അറിവും  സേവനവും  ലഭ്യമാക്കുന്നത് ഇതിന്റെ വളർച്ചയ്ക്ക് വളരെ സഹായകരമാകും.

സൗരോർജ്ജത്തെ നമ്മുടെ ഊർജ്ജ ആവശ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിവരുന്നത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ സൗരോർജ്ജ സംവിധാനങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഊർജമിത്ര കേന്ദ്രങ്ങൾക്ക് സഹായിക്കാൻ കഴിയും. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണത്തിന് ഊർജ്ജമിത്ര കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളം ലക്ഷ്യമിടുന്ന 3,000 മെഗാവാട്ട് സൗരോർജ സ്ഥാപിതശേഷി നേടാൻ മേൽക്കൂരകളിൽ 10 ലക്ഷം പ്ലാന്റുകളെങ്കിലും സ്ഥാപിക്കേണ്ടതുണ്ട് . ഇതിനായി  ഏകദേശം 40 ലക്ഷം മനുഷ്യ ദിനമെങ്കിലും ആവശ്യമാണ്. ഇത് കണക്കാക്കിയാൽ ഏകദേശം 5,000 സാങ്കേതിക പരിശീലനം ലഭിച്ചവരുടെ സേവനം അനിവാര്യമാണ്. ഇവയുടെ പരിപാലനം കൂടി കണക്കിലെടുത്താൽ ഇതിൽ കൂടുതൽ വരും. ഇതിനായി ടെക്‌നീഷ്യന്മാർക്കുള്ള  പ്രത്യേക  പരിശീലന പരിപാടി അനെർട്ട് മുഖേന സംഘടിപ്പിക്കും. പരിശീലനം ലഭിച്ചവർക്ക് തൊഴിൽ ദാതാക്കളുടെ സംഗമം നടത്തി ജോലിസാധ്യത വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. അനെർട്ടും ഈരംഗത്തു പ്രവർത്തിക്കുന്ന വ്യവസായ സംരംഭകരും സംയുക്തമായാണ് പരിപാടി സംഘടിപ്പികയെന്ന് എന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് ഒരു കോടി നഷ്ടപരിഹാരം

Next Post

കോവിഡ് വ്യാപനം ; വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോവിഡ് വ്യാപനം ;  വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

കോവിഡ് വ്യാപനം ; വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി  ;  വിമർശനത്തിന് മറുപടിയുമായി സാമന്ത

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി ; വിമർശനത്തിന് മറുപടിയുമായി സാമന്ത

എസ്ഡിപിഐ പിന്തുണ ;  ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

എസ്ഡിപിഐ പിന്തുണ ; ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയത് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം –  കെ.കെ. ശൈലജ

വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയത് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം - കെ.കെ. ശൈലജ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021