• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് മുൻ ജില്ലാ ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

by Web Desk 04 - News Kerala 24
November 3, 2022 : 6:18 am
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് മുൻ ജില്ലാ ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

കൊച്ചി ∙ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. കൃഷ്‌ണ കുമാറിനെ കൊല്ലം ലേബർ കോടതി ജഡ്ജിയായി സ്ഥലം മാറ്റിയതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സ്ഥലംമാറ്റം ചോദ്യം ചെയ്തു നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ എസ്. കൃഷ്‌ണ കുമാർ നൽകിയ അപ്പീലിലാണു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

വിരമിക്കാൻ ഒരുവർഷം പോലുമില്ലാത്ത സമയത്താണ് സ്ഥലം മാറ്റം. കൂടാതെ, കോഴിക്കോട് ആശുപത്രിയിൽ വിവിധ അസുഖങ്ങൾക്കു ചികിത്സയിലാണെന്നതും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. ഈ സാഹചര്യത്തിൽ സ്ഥലം മാറ്റുന്നത് കൃഷ്ണകുമാറിനെ ദോഷകരമായി ബാധിക്കും. സേവനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തിലാണു നടപടിയെന്നു ഉത്തരവിൽ പറയുന്നുണ്ടെങ്കിലും സ്ഥലംമാറ്റം ശിക്ഷാ സ്വഭാവത്തിലുള്ളതും നീതിയുക്തമല്ലാത്തതുമാണ്. അന്വേഷണം നടത്താതെയാണു നടപടി. സ്ഥലംമാറ്റ ഉത്തരവ് ഹർജിക്കാരന് അനീതികരമെന്നു മാത്രമല്ല ജുഡീഷ്യൽ ഓഫിസർമാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതുമാണെന്നും കോടതി പറഞ്ഞു.

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ, പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതായി പ്രിൻസിപ്പൽ സെഷൻസ് കോടതി വിലയിരുത്തിയിരുന്നു. ഉത്തരവിലെ ഈ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സ്ഥലം മാറ്റിയതെന്നായിരുന്നു എസ്.കൃഷ്ണകുമാറിന്റെ വാദങ്ങളിലൊന്ന്.

ഉത്തരവിലെ പരാമർശങ്ങൾ അപകീർത്തികരവും അനാവശ്യവുമായിരുന്നെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. അപ്പീലിനെ തുടർന്നു അപകീർത്തികരമായ പരാമർശങ്ങൾ സിംഗിൾ ബെഞ്ച് നീക്കം ചെയ്തിരുന്നു. എന്നാൽ പരാമർശങ്ങൾ അച്ചടക്ക നടപടി ആരംഭിക്കേണ്ട സ്വഭാവത്തിലുള്ളതാണ് എന്നാണ് ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ അഭിപ്രായമെങ്കിൽ ആദ്യം വിശദീകരണം തേടണമായിരുന്നു. തുടർന്ന് അന്വേഷണത്തിലൂടെ പെരുമാറ്റദൂഷ്യം സ്ഥാപിച്ചാൽ ശിക്ഷാ നടപടിയെടുക്കാനാവും. എന്നാൽ കൃഷ്ണകുമാറിന്റെ കാര്യത്തിൽ ഇത്തരം നടപടികൾ സ്വീകരിച്ചതായി കാണുന്നില്ലെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം മരവിപ്പിച്ചത് പ്രതിപക്ഷ വിജയം: സതീശൻ

Next Post

രാവിലെയോ വൈകിട്ടോ? പഴങ്ങളും പഴച്ചാറുകളും കഴിക്കാൻ യോജിച്ച സമയം ഇതാണ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാവിലെയോ വൈകിട്ടോ? പഴങ്ങളും പഴച്ചാറുകളും കഴിക്കാൻ യോജിച്ച സമയം ഇതാണ്

രാവിലെയോ വൈകിട്ടോ? പഴങ്ങളും പഴച്ചാറുകളും കഴിക്കാൻ യോജിച്ച സമയം ഇതാണ്

റാഗ് ചെയ്തെന്ന പരാതി;  പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു

റാഗിംഗ് നടന്നെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്; അലൻ ഷുഹൈബിനെ വീണ്ടും ചോദ്യം ചെയ്തേക്കും

12കാരനോട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരത; മാജിക് കാണിക്കാമെന്ന് പറഞ്ഞ് ടീ ഷര്‍ട്ടിന് തീയിട്ടു

12കാരനോട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരത; മാജിക് കാണിക്കാമെന്ന് പറഞ്ഞ് ടീ ഷര്‍ട്ടിന് തീയിട്ടു

ഗവർണറെ പുറത്താക്കാൻ നിവേദനവുമായി ഡിഎംകെ; പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും

ഗവർണറെ പുറത്താക്കാൻ നിവേദനവുമായി ഡിഎംകെ; പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും

മറയൂരില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

മറയൂരില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021