• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രണ്ടു പേരുടേയും കാറുകൾക്ക് വരെ ഒരേ നിറം, ഇനി മോദി പറഞ്ഞാൽ പിണറായി ഏക സിവിൽ കോഡ് നടപ്പാക്കുമോ? : മുരളീധരൻ

by Web Desk 06 - News Kerala 24
April 29, 2022 : 1:55 pm
0
A A
0
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

തിരുവനന്തപുരം : കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നതെന്ന് കെ മുരളീധൻ എംപി. മോദി പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. ഗുജറാത്ത് മോഡൽ പഠിക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളിൽ നിന്നും ആരും പോയതായി അറിയില്ല. മോദിയുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തിൽ നിന്നും ആളെ വിടുന്നതെന്നും മുരളീധരൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി തീർത്ഥാടന സർക്യൂട്ട് കേന്ദ്രസർക്കാർ കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. ശിവഗിരിയെ വർഗീയവത്ക്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണൻ്റെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നൽകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

കെ.മുരളീധരൻ്റെ വാക്കുകൾ – 

കോൺഗ്രസ് അംഗത്വ വിതരണത്തിൽ ചെറിയ അലംഭാവമുണ്ടായി. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശ ഉണ്ടാക്കിയതും അംഗത്വവിതരണത്തെ ബാധിച്ചു. അംഗത്വ വിതരണം ത്വരിതപ്പെടുത്താൻ ആവശ്യമായ സമയം കിട്ടിയില്ല. പ്രശാന്ത് കിഷോർ എന്തിനാണ് പാർട്ടിയിൽ ചേരുന്നത്. ഇതിന് മുൻപ് പാർട്ടി അധികാരത്തിൽ വന്നത് പ്രശാന്ത് കിഷോർ കാരണമലല്ലോ?

നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനത്തിൻ്റെ പ്രസ്താവന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവാദമായിരുന്നു. ഇതിൻ്റെ ഗുണഭോക്താക്കൾ എൽഡിഎഫ് ആയിരുന്നു. ഇതിലൂടെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. ഇപ്പോൾ കേരളത്തെ ഗുജറാത്ത് ആക്കാനാണ് ശ്രമം. ഗുജറാത്ത് മോഡൽ പഠിക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളിലൊന്നും പോയിട്ടില്ല. മോദി പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ പോകുന്നത്?

വിദ്യാഭ്യാസ മേഖലയിൽ ദില്ലി സർക്കാരിൻ്റെ ഡാഷ് ബോർഡാണ് ഗുജറാത്ത് പഠിക്കുന്നത്. എന്താണ് പിന്നെ കേരള മോഡലിൻ്റെ പ്രസക്തി. ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ചീഫ് സെക്രട്ടറി അങ്ങോട്ട് പോയതിൻ്റെ ടിക്കറ്റ് കാശ് പോലും നഷ്ടമാണ്. ഇനി ഏകീക്യത സിവിൽ കോഡ് നടപ്പാക്കാൻ മോദി ആവശ്യപ്പെട്ടാൽ അതും ഇവിടെ നടപ്പാക്കും.  മോദിയുടേയും പിണറായിയുടേയും കാറിന് പോലും ഒരു നിറമായി.  മുഖ്യമന്ത്രി അടിക്കടി വിദേശത്തേക്ക് പോകുന്നുണ്ട്. എന്താണ് അദ്ദേഹത്തിൻ്റെ അസുഖമെന്നറിയാൻ താത്പര്യമുണ്ട്.

ശിവഗിരി സർക്യൂട്ട് പദ്ധതി കേന്ദ്രം നേരിട്ട് കൊണ്ട് വരുന്നതാണ്. ഇതൊക്കെ പാർട്ടി വളർത്താൻ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ്. ശിവഗിരിയെ വർഗീയവത്ക്കരിക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണം.

സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയിൽ സമരക്കാർക്കെതിരായ പൊലീസ് അതിക്രമം മാത്രമാണ്. പൊലീസിൽ നിന്ന് സിപിഐക്കാർക്കും ഉമ്മ കിട്ടുന്നുണ്ടെന്ന് കാനം മറക്കരുത്. പണ്ട് കാലങ്ങളിലെ ചില ആഢ്യൻമാർ പകൽ ചിലരോട് തൊട്ടുകൂടായ്മയും രാത്രി അവരോട് മറ്റ് ബന്ധങ്ങൾ നടത്തുകയും ചെയ്യുന്നത് പോലെയാണ് സി പി എമ്മിൻ്റെ ബി ജെ പി വിരോധം. വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാൻ പറഞ്ഞാൽ  മത്സരിക്കും. എന്നാൽ കെ മുരളീധരൻ കാരണം ഒരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകില്ല.

കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശുപാർശ നിലവിൽ കേന്ദ്രധനകാര്യമന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. എയിംസിൽ തുടർനടപടികൾ വേഗത്തിലാക്കാണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമന് കത്ത് നൽകിയിട്ടുണ്ട്. കോഴിക്കോട് കിനാലൂരായിരിക്കും എയിംസ് അനുമതി കിട്ടാൻ കൂടുതൽ സാധ്യത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കമ്മ്യൂണിസ്റ്റുകാർ ഗുരുനിന്ദ രക്തത്തിലലിഞ്ഞവര്‍ ; കോടിയേരിയുടെ ഗുരുദേവ സ്തുതിയില്‍ കൗതുകമെന്ന് സുരേന്ദ്രന്‍

Next Post

വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രി ജെ. ചിഞ്ചുറാണിയും വിദേശത്തേക്ക്

മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രി ജെ. ചിഞ്ചുറാണിയും വിദേശത്തേക്ക്

കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

തന്നെ നീക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളിൽ നിന്ന് ; തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം : കെവി തോമസ്

ഹരിദാസിന്‍റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍ ; വികൃതമാക്കി – ഇടതുകാല്‍ മുറിച്ചുമാറ്റി

പുന്നോൽ ഹരിദാസൻ വധക്കേസ് : ഒരു പ്രതിക്ക് കൂടി ജാമ്യം, 10 പേരുടെ ജാമ്യാപേക്ഷ തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In