• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

by Web Desk 04 - News Kerala 24
January 7, 2024 : 7:29 pm
in Kerala, News
Reading Time: 1 min read
0
A A
0
കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം > സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സംസ്ഥാനത്തിന്‌ കടമെടുക്കാമായിരുന്ന തുക ഭീമമായി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏഴായിരംകോടി രൂപയെങ്കിലും ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. 1838 കോടി മാത്രം എടുക്കാനാണ്‌ അനുമതി നൽകിയത്‌. ആശങ്കയുണ്ടാക്കുന്ന നടപടിയാണ്‌ കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധികൾ മറികടക്കാനുള്ള ആത്മവിശ്വാസത്തോടെ സംസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ്‌, വലിയതോതിൽ തുക അധികം വേണ്ടിവരുന്ന സമയമാണ്‌ അവസാനപാദത്തിലുള്ളത്‌. മാർച്ചിൽ മാത്രം 20,000 കോടിയാണ്‌ ആവശ്യം. ഭരണഘടനാപരമായും ധനകാര്യകമീഷൻ നിർദേശം അനുസരിച്ചും സംസ്ഥാനത്തിന്‌ അർഹതപ്പെട്ട തുകയാണ്‌ വെട്ടിക്കുറച്ചത്‌. അർഹതയുള്ളതുകൂടാതെ, കൂടുതൽ തുക വേണം എന്ന്‌ കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ്‌ ശത്രുതാപരമായ നടപടി – ധനമന്ത്രി പറഞ്ഞു.

ട്രഷറി ഉൾപ്പെടെയുള്ള പബ്ലിക്‌ അക്കൗണ്ടിന്റെ പേരുപറഞ്ഞാണ്‌ വെട്ടിക്കുറയ്‌ക്കുന്നത്‌. പബ്ലിക്‌ അക്കൗണ്ടിൽ പണമില്ല, എന്നിട്ടും വെട്ടിച്ചുരുക്കി. സംസ്ഥാനത്തിന്റെ എല്ലാ സാമ്പത്തികമായ കണക്കുകൂട്ടലുകളേയും ഇത്‌ ബാധിക്കും. ശമ്പളം, പെൻഷൻ, ചികിത്സാസഹായങ്ങൾ, സാമൂഹിക പെൻഷൻ, നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾക്കുതന്നെ കേരളം ബുദ്ധിമുട്ടുകയാണ്‌. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിതന്നെ കേന്ദ്രസർക്കാരിന്റെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.

അർഹമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വീണ്ടും കേന്ദ്രത്തെ സമീപിക്കും. വൈരനിര്യാതന ബുദ്ധിയോടെയാണ്‌ കേന്ദ്രസർക്കാർ പെരുമാറരുത്‌. അർഹതപ്പെട്ട നികുതിവിഹിതംപോലും നൽകുന്നില്ല. അതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌. കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്കും ലോകരാജ്യങ്ങൾക്കും മുന്നിൽ മതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടാണ്‌ മുന്നേറുന്നത്‌. സംസ്ഥാനത്തിനുമാത്രം ഇത്രയും കാര്യങ്ങൾ ചെയ്യാനാകില്ല. ആകെ ചെലവിന്റെ 65 ശതമാനവും വഹിക്കേണ്ടത്‌ സംസ്ഥാനങ്ങളാണ്‌. കേന്ദ്ര, സംസ്ഥാന ബന്ധം സുഗമമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Next Post

‘ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി’; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ, സംഭവിച്ചത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി’; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ, സംഭവിച്ചത്

'ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി'; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ, സംഭവിച്ചത്

വാഴ്ത്തുപാട്ടുകളിൽ പി ജെ ആര്‍മിയോട് കണ്ണുരുട്ടിയ സിപിഎം, പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി: സുധാകരൻ

വാഴ്ത്തുപാട്ടുകളിൽ പി ജെ ആര്‍മിയോട് കണ്ണുരുട്ടിയ സിപിഎം, പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി: സുധാകരൻ

‘മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല…’ കാരണം പറഞ്ഞ് മന്ത്രി രാജേഷ്

'മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല...' കാരണം പറഞ്ഞ് മന്ത്രി രാജേഷ്

വിദേശജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം; കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ്, പുതിയ ബാച്ചിൽ ഇപ്പോൾ അപേക്ഷിക്കാം

വിദേശജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം; കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ്, പുതിയ ബാച്ചിൽ ഇപ്പോൾ അപേക്ഷിക്കാം

‘വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു’; ചോദ്യം ചെയ്ത് 13 അംഗം സംഘം, ക്രൂരമര്‍ദ്ദനം

'വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു'; ചോദ്യം ചെയ്ത് 13 അംഗം സംഘം, ക്രൂരമര്‍ദ്ദനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021