• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ ഡിപിആർ അപൂർണ്ണം ; സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

by Web Desk 01 - News Kerala 24
February 3, 2022 : 1:50 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിൽ ഡിപിആർ അപൂർണ്ണം ; സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ ഡിപിആറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സർക്കാർ പുറത്തുവിട്ട സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അപൂ‌ർണമാണെന്ന പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ രംഗത്തെത്തി. അൻവർ സാദത്ത് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ഡിപിആർ സർക്കാർ പുറത്തുവിട്ടത്. എന്നാൽ ഈ രേഖയിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം. അലൈൻമെൻറിന്റെ ട്രോയിംഗ് പൂർണമായും ഉള്‍പ്പെടുത്തിയിട്ടില്ല. പല സ്റ്റേഷനുകളുടെയും കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. സാമ്പത്തിക- സാങ്കേതിക പഠനം മുഴുവനായും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നു. പൂർണമായ ഡിപിആർ പുറത്തുവിടണമെന്നാവശ്യപ്പെട്ടാണ് സ്പീക്കർക്ക് കത്ത് നൽകിയത്.

കെ റെയിൽ ഡിപിആറിൽ പൂർണ്ണ വിവരങ്ങളില്ലെന്നും അതിനാൽ ഇപ്പോൾ അനുമതി നൽകാനാകില്ലെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയും സ്പീക്കർക്ക് പരാതി നൽകിയത്. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. ‘സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്’.

ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. അതിനിടെ സിൽവർ ലൈൻ പദ്ധതിയിൽ സിപിഎം-കോൺഗ്രസ് എംപിമാരുടെ തർക്കത്തിനും ഇന്ന് പാർലമെന്റ് സാക്ഷിയായി. പദ്ധതിക്ക് അനുമതി നല്കണമെന്ന എളമരം കരീമിൻറെ ആവശ്യത്തെ കെസി വേണുഗോപാൽ രാജ്യസഭയിൽ എതിർത്തു. കേരളത്തിന്‍റെ സമഗ്രവികസനത്തിന് വഴിവെക്കുന്ന പദ്ധതിയാണ് സില്‍വർ ലൈനെന്നാണ് ശൂന്യവേളയിൽ അനുമതി ആവശ്യപ്പെട്ട് എളമരം കരീം അറിയിച്ചത്. പൊതുഗതാഗതത്തെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് തന്നെ സില്‍വർലൈൻ യാഥാര്‍ത്ഥ്യമായാല്‍ മാറും. നിര്‍മ്മാണ ഘട്ടത്തില്‍ അൻപതിനായിരത്തിലധികം പേര്‍ക്കും പദ്ധതി നടപ്പാകുമ്പോള്‍ പതിനൊന്നായിരത്തിലധികം പേര്‍ക്കും തൊഴില്‍ലഭിക്കുമെന്നും എളമരം കരീം സഭയില്‍ പറ‍ഞ്ഞ‌ു.

എന്നാല്‍ പദ്ധതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണന്ന് ആരോപിച്ച് കെ സി വേണുഗോപാല്‍ എതിർപ്പുയര്‍ത്തി. വിഷയം കേന്ദ്ര റെയില്‍വെ മന്ത്രാലയവുമായി ചർച്ച നടത്തി പരിഹരിക്കണമെന്നായിരുന്നു തര്‍ക്കത്തില്‍ ഇടപെട്ട രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‍റെ പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിറ്റ് വിതരണം ; കുടിശിക 2 മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

Next Post

കെ റെയിൽ പദ്ധതി അപ്രായോഗികമാണ് ; അശാസ്ത്രീയമാണ് ; പദ്ധതിയെ കുറിച്ച് ആരും ബോധ്യപ്പെടുത്തേണ്ടതില്ല : എം എം ഹസൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ റെയിൽ പദ്ധതി അപ്രായോഗികമാണ് ; അശാസ്ത്രീയമാണ് ; പദ്ധതിയെ കുറിച്ച് ആരും ബോധ്യപ്പെടുത്തേണ്ടതില്ല : എം എം ഹസൻ

കെ റെയിൽ പദ്ധതി അപ്രായോഗികമാണ് ; അശാസ്ത്രീയമാണ് ; പദ്ധതിയെ കുറിച്ച് ആരും ബോധ്യപ്പെടുത്തേണ്ടതില്ല : എം എം ഹസൻ

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു

തദേശവാസികളുടെ സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ; എംഎല്‍എയുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ ഉപരോധം

തദേശവാസികളുടെ സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ; എംഎല്‍എയുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ ഉപരോധം

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി വിരമിച്ചു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി വിരമിച്ചു

chek this  ലോകായുക്തയ്‌ക്കെതിരായ കെ ടി ജലീലിന്റെ ആരോപണം ശരി ; തനിക്കും അത്തരം അനുഭവം ഉണ്ടായെന്ന് പി സി ജോർജ്

chek this ലോകായുക്തയ്‌ക്കെതിരായ കെ ടി ജലീലിന്റെ ആരോപണം ശരി ; തനിക്കും അത്തരം അനുഭവം ഉണ്ടായെന്ന് പി സി ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021