• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരംബായ് തെൻഗോൽ ആർ.എസ്.എസിന്റെ ഹിന്ദു സ്വകാര്യ സേനയെന്ന് കെ. സഹദേവൻ

by Web Desk 04 - News Kerala 24
July 21, 2023 : 6:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ആരംബായ് തെൻഗോൽ ആർ.എസ്.എസിന്റെ ഹിന്ദു സ്വകാര്യ സേനയെന്ന് കെ. സഹദേവൻ

കോഴിക്കോട് : ആരംബായ് തെൻഗോൽ ആർ.എസ്.എസിന്റെ ഹിന്ദു സ്വകാര്യ സേനയെന്ന് സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ. കൂകി-സോമി ഗോത്ര വർഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രധാന റോള്‍ വഹിക്കുന്നത് ആരംബായ് തെൻഗോല്‍ എന്ന സായുധ സംഘമാണ്. ആരംബായ് എന്നതിനർഥം വിഷം പുരട്ടിയ മൂര്‍ച്ചയേറിയ അസ്ത്രം എന്നാണ്. പഴയ രാജഭരണകാലത്ത് മെയ്തി വിഭാഗത്തില്‍പ്പെട്ട സൈനികര്‍ ഉപയോഗിച്ചിരുന്ന ആയുധമാണിത്. ആരംബായ് തെൻഗോല്‍ എന്നാല്‍ അസ്ത്രസേനയാണ്.

മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ ആർ.എസ്.എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ചെടുത്ത സ്വകാര്യ സേനയാണ് ആരംബായ് തെൻഗോല്‍. കറുപ്പ് വസ്ത്രമണിഞ്ഞ, ആയുധധാരികളായ യുവാക്കളുടെ സേനയാണിത്. ബിജെപി സര്‍ക്കാരിന് വേണ്ട എല്ലാ പ്രചരണ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏറ്റെടുത്തു നടത്തുന്നു.

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അടക്കമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുന്ന ഈ സംഘടനക്ക് മണിപ്പൂര്‍ കലാപത്തില്‍ വലിയ പങ്കുള്ളതായി ആരോപണമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 17ന് ആരംബായ് തെൻഗോല്‍ പിരിച്ചുവിട്ടതായി ആ സംഘടനയുമായി ബന്ധപ്പെട്ടവര്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ ഗോത്ര വർഗ വിഭാഗങ്ങള്‍ക്കെതിരായി അവര്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് കുകി-സോമി ഗോത്ര വർഗ നേതാക്കള്‍ ആരോപിക്കുന്നു.

സമൂഹത്തില്‍ വംശീയ വിദ്വേഷം പടര്‍ത്താന്‍ പല തരത്തിലുള്ള സ്വകാര്യ സേനകളും രഹസ്യ വാട്‌സാപ് ഗ്രൂപ്പുകളും സംഘപരിവാറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. രാമസേനയെന്നും, ഹനുമാന്‍ സേനയെന്നും ദുർഗാവാഹിനിയെന്നും ഒക്കെ പേരിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ സമൂഹിക സ്പർധ മൂര്‍ച്ഛിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നുണ്ട്.മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ അതിക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിടുന്നതില്‍ ആരംബായ് തെൻഗോല്‍ എന്ന ആർ.എസ്.എസ് സ്‌പോണ്‍സേര്‍ഡ് സംഘടന ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സംഘപരിവാര്‍ സംഘടനകളുണ്ട്. മെയ്തി ലീപുന്‍, ആരംബായ് തെൻഗോല്‍ എന്നിവ ഇതില്‍ പ്രധാനമാണെന്നും കെ.സഹദേവൻ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാണാതായ 27 കാരൻ മരിച്ച നിലയിൽ, സമീപത്ത് ബൈക്കും ഫോണും; ദുരൂഹത, അന്വേഷണം

Next Post

ക്വട്ടേഷൻ ലഹരി മാഫിയക്ക് രാഷ്ട്രീയ പിൻബലം; നാലുവർഷത്തിനിടെ കൊല്ലപ്പെട്ടത് ആറുപേർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്വട്ടേഷൻ ലഹരി മാഫിയക്ക് രാഷ്ട്രീയ പിൻബലം; നാലുവർഷത്തിനിടെ കൊല്ലപ്പെട്ടത് ആറുപേർ

ക്വട്ടേഷൻ ലഹരി മാഫിയക്ക് രാഷ്ട്രീയ പിൻബലം; നാലുവർഷത്തിനിടെ കൊല്ലപ്പെട്ടത് ആറുപേർ

മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം’; അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍

'എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം'; അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍

മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ

മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ

സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത: എഫ്.സി.യു വിജ്ഞാപനം നീട്ടിയതായി കേന്ദ്രം

സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത: എഫ്.സി.യു വിജ്ഞാപനം നീട്ടിയതായി കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021