കൊച്ചി: അന്തരിച്ച മുന്‍ മന്ത്രി ടി ശിവദാസമേനോന്റെ മകള്‍ കല്യാണി കരുണാകരന്‍ അന്തരിച്ചു. 66 വയസായിരുന്നു. കൈരളി ടി വി ഡയറക്ടര്‍ അഡ്വ സി കെ കരുണാകരന്റെ ഭാര്യയാണ്.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.എറണാകുളം വിദ്യാനഗറിലെ വീട്ടില്‍ രാവിലെ 11 മുതല്‍ പൊതുദര്‍ശനം. തുടര്‍ന്ന് വൈകിട്ട് 4 ന് രവിപുരം ശ്‌മശാനത്തില്‍ സംസ്‌കരിക്കും. ശ്യാം കരുണാകരന്‍ (യു എസ് എ),ഡോ ശിവ് കരുണാകരന്‍(യു എസ് എ ) എന്നിവരാണ് മക്കള്‍












