• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ വിസി നിയമന വിവാദം ; ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

by Web Desk 04 - News Kerala 24
February 3, 2022 : 9:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കണ്ണൂർ വിസി നിയമന വിവാദം ;  ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസി നിയമന കേസിൽ ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കക്ഷി ചേർക്കാൻ നീക്കം. ഇതു സംബന്ധിച്ച് നാളെ ഹർജി നൽകും എന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ അറിയിച്ചു. രാജ് ഭവൻ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം. നാളെ ലോകായുക്ത കേസ് പരിഗണിക്കാനിരിക്കെ ആണ് നീക്കം.

വിസി നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാർ വാദം രാജ് ഭവൻ ഇന്ന് തള്ളിയിരുന്നു. വിസി പുനർ നിയമനത്തിന് രാജ് ഭവൻ നിർദേശം നൽകിയില്ല എന്നാണ് വിശദീകരണം. പുനർ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണ്. പുനർ നിയമനം നൽകണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ട് എത്തി ആവശ്യപ്പെട്ടു. പുനർ നിയമനത്തിൽ ഗവർണ്ണർക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനർ നിയമനം നിയമ പരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാനുള്ള നീക്കം.

കണ്ണൂർ വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നാണ് സർക്കാർ വാദം. ഗവർണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാർശ ചെയ്യാതെ നിർദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിച്ചിരുന്നു. കേസിൽ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.

ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് കുരുക്കായി കണ്ണൂർ വിസി നിയമനകേസ് മാറുമോ എന്ന ആകാംക്ഷക്കിടെയാണ് ലോകായുക്തയിൽ സർക്കാ‍ർ സുപ്രധാന രേഖ ഹാജരാക്കിയത്. വിസി നിയമനത്തിനുള്ള വിജ്ഞപനവും സെർച്ച് കമ്മിറ്റിയും റദ്ദാക്കുന്നതോടൊപ്പം ഗവർണ്ണറുടെ സെക്രട്ടറി സർക്കാറിലേക്ക് അയച്ച കത്തിൽ പുനർനിയമന നടപടികളുമായി സർക്കാറിന് മുന്നോട്ട് പോകാമെന്നും പറയുന്നു. നവംബർ 22നായിരുന്നു കത്ത്. അതിന് പിന്നാലെയാണ് ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനാവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു കത്തയച്ചതെന്നാണ് സ്റ്റേറ്റി അറ്റോർണിയുടെ വാദം. കത്തിൽ ശുപാർശ അല്ല നിർദദേശം മാത്രമല്ലേ ഉള്ളൂ എന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻറെ ചോദ്യം. മാത്രമല്ല ഈ നിയമനം കൊണ്ട് മന്ത്രിക്ക് എന്ത് നേട്ടം ഉണ്ടായെന്നും ലോകായുക്ത ചോദിച്ചു.

മന്ത്രി എന്ത് പറഞ്ഞാലും ചാൻസലർ അല്ലേ തീരുമാനമെടുക്കണ്ടെതെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻറെ ചോദ്യം. ചാൻസലർ, പ്രോ ചാൻസലർ പദവികൾ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്നും ഇരുവരും നിരീക്ഷിച്ചു. മന്ത്രിക്കും ചാൻസലർക്കും ഇടയിൽ ആശയവിനിമയം മാത്രമാണ് നടന്നതെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു. അതേ സമയം മന്ത്രി കാണിച്ചത് സ്വജനപക്ഷപാതം തന്നെയാണെന്ന് കേസിലെ ഹർജിക്കാരാനായ രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം പറഞ്ഞു. സർവ്വകലാശാലയുമായി ബന്ധപ്പെട്ട സർക്കാറിന്റെ മറ്റ് ചില ഇടപെടലുകൾ പൂന്തോട്ടം പരാമർശിച്ചപ്പോൾ, ഇല്ലാത്തഭാര്യയെ അടിച്ച കാര്യം ചർച്ച ചെയ്ത് സമയം കളയേണ്ടെന്നായിരുന്നു ലോകായുക്ത പരാമർശം. വാദത്തിനിടെയാണ് വിവാദമായ ലോകായുക്ത നിയമഭേദഗതി ലോകായുക്ത പരാമർശിച്ചത്. മന്ത്രിക്കെതിരായ കേസിലെ വിധി വരും മുമ്പ് ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്നായിരുന്നു ചോദ്യം. തനിക്ക് അറിവില്ലെന്നായിരുന്നു അറ്റോർണിയുടെ മറുപടി. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വത്തിന് വേണ്ടി വയോധികനെ തടവിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

Next Post

മാതമംഗലത്ത് വീണ്ടും സംഘർഷം : ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാതമംഗലത്ത് വീണ്ടും സംഘർഷം :  ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

മാതമംഗലത്ത് വീണ്ടും സംഘർഷം : ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം ; പിരിച്ചുവിട്ട  പോലീസുകാരനെ തിരിച്ചെടുത്തു

മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം ; പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു

വിദ്യാർഥിനിയോട് നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ

വിദ്യാർഥിനിയോട് നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ

വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ

വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ

സില്‍വല്‍ ലൈനില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി ; വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും

ഹൈക്കോടതിയില്‍ സര്‍ക്കാരിന് നിര്‍ണായക ദിനം ; സുപ്രധാന ഹര്‍ജി ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021