• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുവമോർച്ചാ നേതാവിന്റെ കൊലപാതകം; എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി, പ്രതിഷേധം തണുപ്പിക്കാൻ നീക്കം

by Web Desk 04 - News Kerala 24
July 27, 2022 : 8:47 pm
in India, News
Reading Time: 1 min read
0
A A
0
യുവമോർച്ചാ നേതാവിന്റെ കൊലപാതകം; എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി, പ്രതിഷേധം തണുപ്പിക്കാൻ നീക്കം

മംഗളൂരു: കർണാടകത്തിലെ സുള്ള്യയിൽ യുവമോർച്ചാ നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം. കൊലപാതകം എൻഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശോഭ കരന്തലജെ, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംഭവത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യുവമോർച്ച അംഗങ്ങൾ സംഘടനയിൽ നിന്ന് കൂട്ട രാജി പ്രഖ്യാപിച്ചിരുന്നു. പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് രാജി. ഇതിനിടയിലാണ് ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. നളിൻ കുമാർ കട്ടീലിന്റെ കാർ തടഞ്ഞ ബിജെപി പ്രവർത്തകർ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. സംഘപരിവാർ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നേതൃത്വം യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലെ മൂന്ന് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ചയുടെ പ്രാദേശിക നേതാവ് കൂടിയായ പ്രവീണ്‍ നെട്ടാറുവിനെ അജ്ഞാതർ വെട്ടിക്കൊന്നത്. കോഴിക്കട വ്യാപാരിയായ പ്രവീണിനെ കട പൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മറ്റൊരു സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രവീണിനെ വെട്ടവീഴ്ത്തിയ ശേഷം കൊലയാളികൾ രക്ഷപ്പെട്ടു. ചോരയിൽ മുങ്ങിക്കിടന്ന പ്രവീണിനെ പിന്നീട് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ പ്രവീണിന്റെ മരണം സംഭവിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപിച്ച് അടിയുണ്ടാക്കി: എആർ ക്യാംപിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Next Post

പൊലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരനെ മര്‍ദ്ദിച്ചെന്ന് ആരോപണം, വീയപുരം എസ്ഐയ്ക്കെതിരെ യുവാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരനെ മര്‍ദ്ദിച്ചെന്ന് ആരോപണം, വീയപുരം എസ്ഐയ്ക്കെതിരെ യുവാവ്

പൊലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരനെ മര്‍ദ്ദിച്ചെന്ന് ആരോപണം, വീയപുരം എസ്ഐയ്ക്കെതിരെ യുവാവ്

റോഡ് മുറിച്ച് കടക്കുന്നയാളെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നയാളെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

സോഷ്യൽമീഡിയ വഴി പ്രണയം ; 17കാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്ട് പെട്രോൾ പമ്പിൽനിന്ന് 24,000 രൂപ കവർന്നു; ബസ് ജീവനക്കാരൻ പിടിയിൽ

കർക്കിടക വാവുബലി നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

കർക്കിടക വാവുബലി നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

യുഎഇയില്‍ 1,257 പേര്‍ക്ക് കൂടി കൊവിഡ് , പുതിയ മരണങ്ങളില്ല

യുഎഇയില്‍ 1,223 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021