• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാർഷിക മേഖലയ്ക്കായി 971.71 കോടി; തേങ്ങയുടെ താങ്ങുവില 34 രൂപയായി ഉയര്‍ത്തി

by Web Desk 04 - News Kerala 24
February 3, 2023 : 8:25 pm
in Kerala, News
0
A A
0
കാർഷിക മേഖലയ്ക്കായി 971.71 കോടി; തേങ്ങയുടെ താങ്ങുവില 34 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം∙ കാർഷിക മേഖലയ്ക്കായി സംസ്ഥാന ബജറ്റിൽ 971.71 കോടി രൂപ വകയിരുത്തി. ഇതിൽ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വിള പരിപാലന മേഖലയ്ക്കായി 732.46 േകാടി രൂപയും റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി രൂപയും അനുവദിച്ചു. തേങ്ങയുടെ താങ്ങുവില 32 ൽ നിന്ന് 34 രൂപയായി ഉയര്‍ത്തി.

കയര്‍ ഉല്‍പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപയും കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപയും അനുവദിച്ചു. കാഷ്യൂ ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടിനായി 43.55 കോടി രൂപ അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.10 കോടി രൂപയും തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപയും അനുവദിച്ചു. പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1250 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് 90 കോടി രൂപ വകയിരുത്തി. നെൽകൃഷി വികസനത്തിനായി 95.10 കോടി രൂപയും കാർഷിക കർമ സേനയ്ക്കായി 8 കോടി രൂപയും അനുവദിച്ചു.

നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപയും നാളികേര മിഷന്റെ ഭാഗമായി വിത്തുതേങ്ങ സംഭരിക്കുന്നതിനും കൃഷി വകുപ്പ് ഫാമുകളിലൂടെ തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുമായി 25 കോടി രൂപ വകയിരുത്തി. സുഗന്ധ വ്യഞ്ജന കൃഷികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 4.60 കോടി രൂപ വകയിരുത്തി. ഫലവർഗ കൃഷി വിപുലീകരിക്കാനായി 18.92 കോടി രൂപ വകയിരുത്തി. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതികൾക്കായി 93.45 കോടി രൂപ വകയിരുത്തി.

വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുന്നതിന് ക‍ൃഷിവകുപ്പിന് കീഴിൽ 2 കോടി രൂപയും സ്മാർട്ട് കൃഷിഭവനുകൾക്കായി 10 കോടി രൂപയും കൃഷി ദർശൻ പരിപാടികൾക്കായി 2.10 കോടി രൂപയും അനുവദിച്ചു. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് 6 കോടി രൂപയും ഫാം യന്ത്രവൽക്കരണത്തിനുള്ള സഹായ പദ്ധതിക്കായി 19.81 കോടി രൂപയും വകയിരുത്തി. കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിനായി 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിനായി 12 കോടി രൂപയും വകയിരുത്തി. കാർഷികോൽപന്നങ്ങളുടെ വിപണനം, സംഭരണം, വെയർ ഹൗസിങ് എന്നിവയ്ക്കായി 74.50 കോടി രൂപ വകയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആരോഗ്യ മേഖലയ്ക്കായുള്ള സമഗ്ര ബജറ്റ്; കാരുണ്യ പദ്ധതിക്ക് 574.50 കോടി: വീണാ ജോർജ്

Next Post

ഫ്ലെക്‌സി ഫെയർ ഇനത്തിൽ അഞ്ചു കൊല്ലം കൊണ്ട് റെയിൽവേ സമാഹരിച്ചത് 3557 കോടി; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫ്ലെക്‌സി ഫെയർ ഇനത്തിൽ അഞ്ചു കൊല്ലം കൊണ്ട് റെയിൽവേ സമാഹരിച്ചത് 3557 കോടി; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

ഫ്ലെക്‌സി ഫെയർ ഇനത്തിൽ അഞ്ചു കൊല്ലം കൊണ്ട് റെയിൽവേ സമാഹരിച്ചത് 3557 കോടി; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം

തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം

മൂക്കിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതി മരിച്ചു

മൂക്കിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതി മരിച്ചു

പിസ്ത കഴിക്കൂ കുടവയർ കുറയ്ക്കാം

പിസ്ത കഴിക്കൂ കുടവയർ കുറയ്ക്കാം

ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021