തിരുവനന്തപുരം> ഇടതുപക്ഷ മുന്നണി നേരത്തെ തീരുമാനിച്ച പ്രകാരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മന്ത്രിസഭയിലേക്ക് എല്ലാ കക്ഷികളെയും പരിഗണിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കക്ഷികള്‍ക്ക് രണ്ടര വര്‍ഷവും അടുത്ത രണ്ടര വര്‍ഷം മറ്റ് രണ്ട് കക്ഷികള്‍ക്കും എന്ന തീരുമാനമെടുത്തത്. ഡിസംബർ 29ന് വൈകുന്നേരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവകേരള സദസ്സ് ചരിത്ര വിജയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്ന പ്രമേയം എല്‍ഡിഎഫ് യോഗം പാസാക്കിയതായും അദ്ദേഹം അറിയിച്ചു.