അമ്പലപ്പുഴ> മക്കയില്‍ തീര്‍ഥാടനത്തിനിടെ വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് വണ്ടാനം കണ്ണങ്ങേഴം പള്ളിക്കു സമീപം കണ്ണങ്ങേഴം വീട്ടില്‍ സുഹറബീവിയാണ് (63) മരിച്ചത്. ജനുവരി 28ന് നീര്‍ക്കുന്നം ബാബ്മക്ക ഉംറ ഗ്രൂപ്പിന്റെ അധീനതയിലുള്ള തീര്‍ഥാടക സംഘത്തില്‍ ഭര്‍ത്താവ് അബ്ദുല്‍അസീസ്, സഹോദരി റംല എന്നിവര്‍ക്കൊപ്പമാണ് സുഹറാ ബീവി മക്കയിലേക്ക് യാത്ര തിരിച്ചത്.
103 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലര്‍ച്ചെ മരിച്ചു. ഖബറടക്കം മക്കയില്‍. മക്കള്‍: ഐശത്ത്, അമീന (കെ എസ് ഇ ബി പുന്നപ്ര),ആരിഫ. മരുമക്കള്‍: ഷെരീഫ്, അഫ്സല്, പരേതനായ ഹനീഫ്.