• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ -ഇ.പി. ജയരാജൻ

by Web Desk 04 - News Kerala 24
April 1, 2023 : 8:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ -ഇ.പി. ജയരാജൻ

സംസ്ഥാനത്ത് ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അവശജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ്. ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും ജയരാജൻ പറഞ്ഞു.62 ലക്ഷം പേർക്ക്‌ 1600 രൂപ വീതം നൽകുന്ന ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നത്. കോൺഗ്രസിന് രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല. അവർ സ്വർഗത്തിലാണ് ജീവിക്കുന്നത്. രണ്ട് രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവർ കേന്ദ്രത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

ഇന്ധന സെസ്​ ജനങ്ങൾക്ക്​ വേണ്ടിയാണെന്നും വ്യക്തിതാൽപര്യമില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാലും നേരത്തേ പറഞ്ഞിരുന്നു. സെസ്​ ഏർപ്പെടുത്തിയ സാഹചര്യം എല്ലാവരും നോക്കണം. 2015ൽ യു.ഡി.എഫ്​ സെസ്​ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം​ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ഗുണത്തിന്​ ഒരുപാട്​ കാര്യങ്ങൾ ചെയ്യുന്നുണ്ട്​. സാമൂഹിക ക്ഷേമ പെൻഷൻ 60 ലക്ഷത്തോളം പേർക്ക്​ നൽകണം. നാട്ടിലെ എല്ലാവരും സഹകരിക്കണമെന്ന്​ പരസ്യമായി പറഞ്ഞിട്ടാണ്​ ​ഇന്ധന സെസ്​ ഏർപ്പെടുത്തിയത്​. 20 ലേറെ രൂപ കേന്ദ്രം ഒരു ലിറ്റർ പെട്രോളിന്​ വാങ്ങുന്നു. ഗ്യാസ്​ സബ്​സിഡി നൽകുന്നില്ല. ഒരു രൂപ ഇന്ധന സെസ്​ 2015-16 ലെ ബജറ്റിൽ ഉണ്ടായി. അന്ന്​ അരിക്ക്​ ഒരു ശതമാനവും ആട്ട, മൈദ തുടങ്ങിയവക്ക്​​ അഞ്ച്​ ശതമാനവും നികുതിയും ഏർപ്പെടുത്തിയിരുന്നു. സർക്കാറിന്‍റെയും കൈകാര്യം ചെയ്യുന്നവരുടെയും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണം. നിയമസഭയിൽ തന്നെ​ ഇതെല്ലാം പറഞ്ഞിട്ടുണ്ട്​. അതിന്​ ഇത്രയും അക്രമണം ഏറ്റുവാങ്ങേണ്ടതു​ണ്ടോ എന്ന്​ മാധ്യമങ്ങൾ ആലോചിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റിലെ സെസ് പ്രഖ്യാപനം ഇന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി മെ​​ട്രോ ഷോപ്പിങ്​​ സ്​പേസ്​ ലേലത്തിനെതിരെ ഹൈകോടതിയിൽ ഹരജി

Next Post

ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു?; മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു?; മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്

ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു?; മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെ. സുധാകരന്‍

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെ. സുധാകരന്‍

അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതി

അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതി

കോവിഡ് കൂടുന്നു; കണ്ണൂർ ജില്ലയിൽ 23 കോവിഡ് രോഗികൾ

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്ക് നിർബന്ധം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

ഏപ്രിൽ 1 മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; കര്‍ശനമായ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021