മണിമല > കഴിഞ്ഞ ശനിയാഴ്ച രാത്രി മണിമല ബിഎസ്എൻഎല്ലിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ വീട്ടിൽ ജോസ് കെ മാണി എം പി എത്തി. കുടുംബത്തിൻറെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴം വൈകിട്ട് 5 മണിയോടെ വീട്ടിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിച്ചു.
കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം സുമേഷ് ആൻഡ്രൂസ്, മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് പി സൈമൺ, സിപിഐ എം മണിമല ലോക്കൽ സെക്രട്ടറി ജി സുജിത്ത് കുമാർ, വാർഡ് മെമ്പർ ബിനോയ് വർഗ്ഗീസ് എന്നിവരും എംപിക്ക് ഒപ്പമുണ്ടായിരുന്നു. ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയർ ഓടിച്ചിരുന്ന വാഹനത്തിന് പിന്നിൽ യുവാക്കൾ ഓടിച്ച സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്.