• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്ത്‌ കെ – ഫോണ്‍ വീടുകളിലേക്ക്; 675 സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷനായി

by Web Desk 04 - News Kerala 24
October 14, 2022 : 5:02 pm
in Kerala, News
Reading Time: 1 min read
0
A A
0
മലപ്പുറത്ത്‌ കെ – ഫോണ്‍ വീടുകളിലേക്ക്; 675 സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷനായി

മഞ്ചേരി : കെ – ഫോൺ ഇന്റർനെറ്റ് കണക്ഷൻ നവംബറോടെ വീടുകളിലേക്ക്. ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും 100 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി നൽകും. സെക്കന്‍ഡിൽ 10 മുതൽ 15 ജിബിവരെ വേഗത്തിൽ ഒന്നര ജിബി ഡാറ്റയാണ് ഒരുദിവസം ലഭിക്കുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ തയ്യാറാക്കാൻ നടപടി തുടങ്ങി.

വിഇഒമാർ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികക്ക്‌ ബ്ലോക്ക്‌തലത്തിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അന്തിമരൂപം നൽകും. 10 ശതമാനം വീടുകൾ പട്ടികജാതി – വർഗ വിഭാഗക്കാരുടേതാവണമെന്ന്‌ നിർദേശമുണ്ട്. ഗ്രാമസഭകൾ ചേർന്ന് പട്ടിക അംഗീകരിക്കണം. അന്തിമപട്ടിക ലഭിച്ചാൽ ഉടൻ കണക്‌ഷൻ നൽകാൻ തയാറെടുപ്പുകളായി.

ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 728 സർക്കാർ സ്ഥാപനങ്ങളിൽ 675 എണ്ണത്തിലും കണക്ഷൻ നൽകി. കെ – ഫോൺ കേബിൾ ശൃംഖലയെ ആശ്രയിക്കുന്ന പ്രാദേശിക സേവന ദാതാക്കളാണ് ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുക. കെഎസ്ഇബിയുടെ വൈദ്യുതിത്തൂണുകളിലൂടെയും ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുമായി 1000 കിലോമീറ്റർ കേബിൾ സ്ഥാപിച്ചു. ജില്ലയിൽ വിദ്യാലയങ്ങൾ ഉൾപ്പെടെ 3068 സർക്കാർ ഓഫീസുകളിലും കെ ഫോൺ സംവിധാനം ഒരുക്കി. ആയിരത്തോളം ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നെറ്റ്‌വർക്ക് ഉപയോഗിച്ചുതുടങ്ങി.

മുണ്ടുപറമ്പിലെ കെഎസ്ഇബി 110 കെവി സബ് സ്റ്റേഷനാണ് പ്രധാന കൺട്രോളിങ് കേന്ദ്രം (കോർ പോപ്). ഇവിടെനിന്നാണ് മറ്റ് സബ് സ്റ്റേഷനുകളിലേക്ക് കണക്ഷൻ നൽകിയത്. ഒപിജിഡബ്ല്യു കേബിളുകൾവഴി ജില്ലകളെ തമ്മിലും ബന്ധിപ്പിച്ചു. ട്രാൻസ്‌മിഷൻ ടവറിലേക്കുള്ള 275ൽ 269 കിലോമീറ്റർ സ്ഥാപിച്ചു. സെർവറുകൾ സ്ഥാപിക്കേണ്ട ഒമ്പതിടങ്ങളിൽ എട്ടിടങ്ങൾ സജ്ജമായി. ജില്ലയിലെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ 675 സ്ഥാപനങ്ങളിലാണ് ഒമ്പത് ‘യു’ റാക്കുകൾ സജീകരിച്ചത്. നെറ്റ് വർക്ക് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവയാണ് റാക്കിൽ ഉൾപ്പെടുന്നത്. ഫസ്റ്റ് ഫേസ് പൂർത്തിയാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇലന്തൂർ നരബലി; ഷാഫിയുടെ വീട്ടിൽ സ്വർണപണയത്തിന്റെ രേഖകൾ; ഭാര്യയെ ചോദ്യം ചെയ്തു

Next Post

‘കെഎസ്ആര്‍ടിസിയിൽ പരസ്യം വിലക്കി; ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കെഎസ്ആര്‍ടിസിയിൽ പരസ്യം വിലക്കി; ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം’

‘കെഎസ്ആര്‍ടിസിയിൽ പരസ്യം വിലക്കി; ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം’

ഇതര സംസ്ഥാന റജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ പ്രവേശിക്കാൻ നികുതി

ഇതര സംസ്ഥാന റജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ പ്രവേശിക്കാൻ നികുതി

ഗ്യാൻവാപിയിൽ കാർബൺ ഡേറ്റിങ്: ഹിന്ദു വിഭാഗത്തിന്റെ അപേക്ഷ തള്ളി കോടതി

ഗ്യാൻവാപിയിൽ കാർബൺ ഡേറ്റിങ്: ഹിന്ദു വിഭാഗത്തിന്റെ അപേക്ഷ തള്ളി കോടതി

‘അശ്ലീല സന്ദേശമയച്ചതിന് ക്വട്ടേഷന്‍’; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, ‘ആട്ടി’ ഷാഹുല്‍ പിടിയില്‍

'അശ്ലീല സന്ദേശമയച്ചതിന് ക്വട്ടേഷന്‍'; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, 'ആട്ടി' ഷാഹുല്‍ പിടിയില്‍

ടി20 ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വസീം അക്രം

ടി20 ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വസീം അക്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021