• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാമില്‍ കേരളത്തിലേക്ക് വെര്‍ച്വല്‍ ടൂര്‍; പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ക്ഷണിച്ച് മന്ത്രി റിയാസ്

by Web Desk 04 - News Kerala 24
April 19, 2023 : 8:09 pm
in Kerala, News
Reading Time: 1 min read
0
A A
0
ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാമില്‍ കേരളത്തിലേക്ക് വെര്‍ച്വല്‍ ടൂര്‍; പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ക്ഷണിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കേരളവും. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുന്ന ടീം അംഗങ്ങളുടെ ഇമേജ് ആണ് ചെല്‍സി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. `കേരളത്തിന്‍റെ സൗന്ദര്യം! വെര്‍ച്വല്‍ ടൂറിന്‍റെ ഭാഗമായി ആലപ്പുഴയിലെ കായല്‍ഭംഗി ആസ്വദിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്.

ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പ്രകൃതിസൗന്ദര്യം നേരില്‍ ആസ്വദിക്കാന്‍ ചെല്‍സിയെ ക്ഷണിക്കുന്നുവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പോസ്റ്റിന് മറുപടി നല്‍കുകയും ചെയ്തു.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഫുട്ബോള്‍ ക്ലബ്ബുകളിലൊന്ന് കേരളത്തില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുകയും അതിന്‍റെ സമാനതകളില്ലാത്ത സൗന്ദര്യം അംഗീകരിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ നേരില്‍ ആസ്വദിക്കാന്‍ ചെല്‍സിയെ ക്ഷണിക്കുന്നു. കേരള ടൂറിസത്തിനും ഇവിടത്തെ ഫുട്ബോള്‍ ആരാധകര്‍ക്കും വിലമതിക്കാനാകാത്ത സമ്മാനമായിരിക്കും അത്. പ്രകൃതിഭംഗി പോലെ തന്നെ ഫുട്ബോള്‍ ആരാധനയ്ക്കും പേരു കേട്ട നാടാണ് കേരളം.

വലിയൊരു പങ്ക് ആളുകള്‍ ഫുട്ബോള്‍ കളിക്കുകയും കാണുകയും ചെയ്യുന്ന കേരളത്തില്‍ ചെല്‍സിക്ക് നിരവധി ആരാധകരുണ്ട്. കേരളത്തെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ചെല്‍സി അടയാളപ്പെടുത്തിയതിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുള്‍പ്പടെയുള്ളവര്‍ ഈ പ്രദേശത്തെ ശ്രദ്ധിക്കും. ഇംഗ്ലണ്ട് കേരള ടൂറിസത്തിന്‍റെ വലിയ വിപണികളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെല്‍സിയിലെ സാച്ചി ഗാലറിയില്‍ 2010 സെപ്റ്റംബറില്‍ പ്രീമിയര്‍ ചെയ്ത കേരളത്തെക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ‘യുവര്‍ മൊമെന്‍റ് ഈസ് വെയ്റ്റിംഗ്’ എന്ന വീഡിയോയില്‍ സിനിമ, സംഗീതം, ഫാഷന്‍ എന്നീ മേഖലകളില്‍ നിന്നുള്ള പ്രശസ്ത താരങ്ങള്‍ക്കൊപ്പം മുന്‍ ചെല്‍സി സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ പങ്കുചേര്‍ന്നിരുന്നു. കേരളം ഒരു സ്വപ്നദേശമാണെന്നാണ് വീഡിയോ സ്ക്രീനിംഗിനു ശേഷം ദ്രോഗ്ബ പ്രതികരിച്ചത്. നിങ്ങള്‍ ഓരോരുത്തരും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമായിരിക്കും കേരളമെന്ന് മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കറും ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ഗാരി ലിനേക്കര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ജീവനക്കാർക്ക് തിരിച്ചടി; കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ച് സക്കർബർഗ്

Next Post

ഭക്ഷണ വിവേചനത്തെപ്പറ്റി അന്ന് സുഹാസിനി പറഞ്ഞത് ഇതാണ്; ചർച്ചയായി നടിയുടെ പഴയ വെളിപ്പെടുത്തൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭക്ഷണ വിവേചനത്തെപ്പറ്റി അന്ന് സുഹാസിനി പറഞ്ഞത് ഇതാണ്; ചർച്ചയായി നടിയുടെ പഴയ വെളിപ്പെടുത്തൽ

ഭക്ഷണ വിവേചനത്തെപ്പറ്റി അന്ന് സുഹാസിനി പറഞ്ഞത് ഇതാണ്; ചർച്ചയായി നടിയുടെ പഴയ വെളിപ്പെടുത്തൽ

ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് 24 വരെ അവസരം

ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് 24 വരെ അവസരം

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ ഭീകരപ്രവർത്തനമെന്ന്‌ പൊലീസ്‌

പാർട്ടിക്ക് വേണ്ടി അമിത്ഷായെ നേരിട്ട് വിളിച്ചെന്ന് തെളിയിച്ചാൽ ഉടൻ രാജി; പൊട്ടിത്തെറിച്ച് മമത

പാർട്ടിക്ക് വേണ്ടി അമിത്ഷായെ നേരിട്ട് വിളിച്ചെന്ന് തെളിയിച്ചാൽ ഉടൻ രാജി; പൊട്ടിത്തെറിച്ച് മമത

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തല്‍

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021