• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലക്ഷ്യം അഴിമതിമുക്ത കേരളം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 31, 2022 : 6:39 pm
0
A A
0
ലക്ഷ്യം അഴിമതിമുക്ത കേരളം: മുഖ്യമന്ത്രി

തിരുവനന്തപുരം : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നതിൽ നിന്ന്‌ അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കാണ്‌ മുന്നേറുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ടെൻഡർ, ഇ പ്രൊക്യൂർമെന്റ്‌ എന്നിവ ഇതിനകം തയ്യാറായിട്ടുണ്ട്‌. ഇത്‌ എല്ലാ സർക്കാർ ഏജൻസികൾക്കും നിർബന്ധമാക്കുമെന്നും വിജിലൻസ്‌ ബോധവൽക്കരണ വാചാരണത്തിന്റെയും വിവിധ നിർമാണങ്ങളുടെയും ഉദ്‌ഘാടനം നിർവഹിക്കവെ അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളിലെ പദ്ധതികൾ പൂർത്തീകരിച്ച ശേഷം പാളിച്ചകൾ കണ്ടെത്തുന്ന സംവിധാനം ഒഴിവാക്കി അതാതു വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ്‌ ഉദ്യോഗസ്ഥർ പദ്ധതി നിർവഹണ വേളയിൽത്തന്നെ നടപടിയെടുക്കണം. ചില വകുപ്പുകളിൽ ഇപ്പോഴും ഒറ്റപ്പെട്ട അഴിമതിയുണ്ട്‌. വിജിലൻസ്‌ പരിശോധന എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കണം. പരിശോധന നടന്നാൽ ആകെ അഴിമതിയെന്ന്‌ അർഥമില്ല. അഴിമതി പൂർണമായി തുടച്ചുനീക്കാനുള്ള നടപടിയാണിത്‌.

ഇടനിലക്കാരെ സർക്കാർ സംവിധാനങ്ങളിൽ നിന്ന്‌ പൂർണമായി ഒഴിവാക്കണം. അഴിമതി വലിയ തോതിൽ കുറയ്‌ക്കാനായെങ്കിലും പൂർണമായി ഇല്ലാതായിട്ടില്ല. ശേഷിക്കുന്ന പുഴുക്കുത്തുകൾ കൂടി ഇല്ലാതാക്കലാണ്‌ ലക്ഷ്യം. അഴിമതിയുടെ ഉറവിടം കണ്ടെത്താനും സാധ്യതകളെ ഇല്ലാതാക്കാനും വിജിലൻസിനാകണം.

ഫയലുൽ താമസിപ്പിക്കൽ, പൊതുജനങ്ങളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കൽ എന്നിവയും അഴിമതിയാണ്‌. പഞ്ചിങ്‌ സംവിധാനമടക്കം നടപ്പാക്കുന്നത്‌ സേവനം എളുപ്പത്തിൽ ലഭ്യമാക്കാനാണ്‌. ഇതിനോട്‌ പൊരുത്തപ്പെടാനാകാത്ത ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്‌ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവന പ്രവൃത്തികളുടെ ചങ്ങലയിൽ വിള്ളൽ വീഴ്ത്തുന്ന അഴിമതിയെന്ന കണ്ണി പ്രതീകമായി മുറിച്ചുനീക്കിയായിരുന്നു ഉദ്‌ഘാടനം. വിജിലൻസ് കിഴക്കൻ മേഖല ഓഫീസിലെ വീഡിയോ കോൺഫറൻസിങ്‌ സംവിധാനം, ആലപ്പുഴയിലെയും ഇടുക്കിയിലെയും മധ്യ മേഖ, ഉത്തര മേഖല ഓഫീസുകളിലെയും ട്രെയിനിങ്‌ ഹാൾ, പാലക്കാട്‌ യൂണിറ്റിലെ ഒന്നും രണ്ടും നിലകളുടെ ഉത്ഘാടനം, വിജിലൻസ് ഡയറക്ടറേറ്റിലെ 15 കിലോവാട്ട്‌ സോളാർ പ്ലാന്റ് എന്നിവയും മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു.

ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനായി. ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ വി വേണു, വിജിലൻസ് ഡയറക്ടർ മനോജ്‌ എബ്രഹാം ഐജി എച്ച് വെങ്കടേഷ്, അഡീ. ഡയറക്‌ടർ ഓഫ്‌ പ്രോസിക്യൂഷൻ കെ ഡി ബാബു എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വക്കീൽ ഓഫിസിൽ പരാതിക്കാരിയെ മർദിച്ചു’: എൽദോസിന്റെ മുൻകൂർ ജാമ്യത്തിൽ വിധി 3ന്

Next Post

എം.വി.ഗോവിന്ദൻ സിപിഎം പിബിയിൽ; നിയോഗിച്ചത് കോടിയേരിയുടെ ഒഴിവിലേക്ക്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ മാർഗ്ഗരേഖ തയ്യാർ : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

എം.വി.ഗോവിന്ദൻ സിപിഎം പിബിയിൽ; നിയോഗിച്ചത് കോടിയേരിയുടെ ഒഴിവിലേക്ക്

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; ആദ്യം വിസ്തരിക്കേണ്ട 39 പേരിൽ മഞ്ജു വാരിയരും

കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; ആദ്യം വിസ്തരിക്കേണ്ട 39 പേരിൽ മഞ്ജു വാരിയരും

ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചിരാഗ്; രഹസ്യധാരണ വെളിപ്പെട്ടെന്ന് നിതീഷ്

ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചിരാഗ്; രഹസ്യധാരണ വെളിപ്പെട്ടെന്ന് നിതീഷ്

ഉമ്മൻചാണ്ടിയെ കാണാൻ മാത്രം കൊച്ചിയിലെത്തി മുഖ്യമന്ത്രി; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

ഉമ്മൻചാണ്ടിയെ കാണാൻ മാത്രം കൊച്ചിയിലെത്തി മുഖ്യമന്ത്രി; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In