• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍ ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

by Web Desk 01 - News Kerala 24
February 23, 2022 : 4:06 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍ ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം : സംസ്ഥാന പോലീസ് സംവിധാനത്തിനെതിരെ സഭയില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്നും പോലീസിലെ എസ് പി മാരെ നിയന്ത്രിക്കുന്നത് സിപിഐഎം സെക്രട്ടറിമാരാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. താങ്കള്‍ പോയി നോക്കിയോ എന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് പരിഹസിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

ക്രമസമാധാനത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഇതിനുള്ള അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അക്രമസംഭവങ്ങളില്‍ കേരളം ഉത്തര്‍പ്രദേശിനെ കവച്ചുവെക്കുന്ന നിലയാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിക്കുകയായിരുന്നു. പോലീസ് സംവിധാനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള വലിയ വാക്‌പോരിനാണ് സഭ സാക്ഷിയായത്. കേരളം ലഹരി സാമ്രാജ്യമാകുന്നുവെന്നും അക്രമങ്ങളുടെ തലസ്ഥാനമായിക്കൂടി തിരുവനന്തപുരം മാറുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവാകുകയാണെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ മികച്ച ക്രമസമാധാന പാലനവും പോലീസ് സംവിധാനവുമാണ് സംസ്ഥാനത്തുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്. കേരള പോലീസിനെ നിര്‍വീര്യമാക്കനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. ഇത്രയും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സേനയെ നിര്‍വീര്യമാക്കുക എന്ന ആവശ്യവുമായി ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അത് വര്‍ഗ്ഗീയ ശക്തികളും തീവ്രവാദികളും അരാജകവാദികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരക്കാരാണ് നിരന്തരമായി നിസാര സംഭവങ്ങളെ പോലും വലുതാക്കി കാണിച്ച് പോലീസിനെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത സംഭവങ്ങള്‍ ഉണ്ടാക്കി പോലീസ് വര്‍ഗ്ഗീയമായി ഇടപെടുന്നുവെന്ന് പ്രചരിപ്പിച്ച സംഭവം നാം കണ്ടതാണ്. ഇത്തരം ശക്തികളുടെ വക്താക്കളായി നിങ്ങള്‍ മാറാന്‍ ഇടയാവരുത്. ഇവരെ തുറന്നുകാട്ടി മുന്നോട്ടുപോകാന്‍ നമുക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും

Next Post

‘ രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത് ’ ; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത് ’ ; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

‘ രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത് ’ ; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു ; ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു ; ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വിമാനം ഏര്‍പ്പെടുത്തണം : കെ സുധാകരന്‍ എംപി

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വിമാനം ഏര്‍പ്പെടുത്തണം : കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി കല്ലുവെച്ച നുണ നിയമസഭയിൽ അവതരിപ്പിക്കുന്നു  കെ സുരേന്ദ്രൻ

മുഖ്യമന്ത്രി കല്ലുവെച്ച നുണ നിയമസഭയിൽ അവതരിപ്പിക്കുന്നു കെ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021