ദില്ലി: ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്. ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മ്യാൻമറിലെ പ്രതിനിധിയായ ഡോക്ടറെ പിരിച്ചു വിട്ടെന്ന് അപ്പോളോ ഗ്രൂപ്പ് അറിയിച്ചു.