തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഇന്നു ശമ്പളം നൽകിയില്ലെങ്കിൽ നാളെ മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സമരം ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത യൂണിയനുകളുമായി ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് 3 ന് സെക്രട്ടേറിയറ്റിലെ ചേംബറിലാണ് ചർച്ച . ഇന്നു ശമ്പളം കൊടുക്കാൻ കഴിയുമോയെന്ന് മാനേജ്മെന്റിന് ഉറപ്പു നൽകാനും സാധിച്ചിട്ടില്ല.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. സിഐടിയു ഒഴിച്ച് ബാക്കി 2 സംഘടനകളും 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കെഎസ്ആർടിസി 65 കോടി ആവശ്യപ്പെട്ടെങ്കിലും ഇപ്രാവശ്യവും 30 കോടി അനുവദിച്ച ധനവകുപ്പ് എല്ലാമാസവും ഇൗ തുക മാത്രമേ നൽകാനാകൂവെന്ന് അറിയിച്ചിരുന്നു. സർക്കാരിൽ നിന്ന് സഹായമില്ലാതെ ഇന്നു ശമ്പളം കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.