• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റിൽ പോയത് ; അധിക്ഷേപിക്കുന്നത് ശരിയല്ല : കെ മുരളീധരൻ

Web Desk 01 - News Kerala 24by Web Desk 01 - News Kerala 24
April 9, 2022
Reading Time: 1 min read
A A
0
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

കണ്ണൂർ : സിപിഎം പാ‍ർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ. പാ‍ർട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി തോമസിന്റെ ഇടപെടലുകളുണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റിൽ പോയത്. ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ജനപിന്തുണ ആവശ്യമില്ല. പകരം എംഎൽഎമാരുടെ ഭൂരിപക്ഷം മതി. പക്ഷേ ലോക്സഭയിലേക്കും നിയമസഭയിലേക്കും ജയിക്കണമെങ്കിൽ ജനപിന്തുണ വേണം. കെവി തോമസിന് അതുണ്ടായിരുന്നു.

ഏറെക്കാലമായി കൂടെയുള്ള സഹപ്രവർത്തകനാണ് കെവി തോമസ്. സ്വാഭാവികമായും അദ്ദേഹം വിട്ടു പോകുന്നതിൽ പ്രയാസമുണ്ട്. അധികാരം മോഹിക്കാത്ത ആരും രാഷ്ട്രീയത്തിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ചില വിഷമങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ വയസിൽ ഇങ്ങനെയൊരു വേഷം കെട്ടണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും മുരളീധരൻ പറഞ്ഞു. അതേ സമയം കോൺഗ്രസ് നേതാക്കൾ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ് പറഞ്ഞു. താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നന്മയുള്ളവനാണെന്നും എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ളവർ തിമിംഗലങ്ങളാണെന്നും കെവി തോമസ് തുറന്നടിച്ചു.

തന്റെ പാർലമെന്ററി ജീവിതം അവസാനിച്ചെന്നും കെവി തോമസ് വ്യക്തമാക്കി. അതിനാൽ തന്നെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. ഇനി ഒരു പാർലമെന്ററി തെരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയ മുൻ കേന്ദ്രമന്ത്രി, താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ തന്നെയാരും തൊടില്ലായിരുന്നുവെന്നും പറഞ്ഞു. താൻ ഗ്രൂപ്പിൽ നിന്നു മാറുന്നതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകൾ ചേർന്ന് തന്നെ വളയുകയാണ്. പിണറായി വിജയനെ കെ റെയിൽ കൊണ്ടു വരുന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്. ന്യൂനതകൾ ചൂണ്ടിക്കാട്ടാം. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്. ഒരു സ്ഥാനവും സി പി എം ഓഫർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് പറഞ്ഞത് മുതൽ കെ സുധാകരനടക്കമുള്ളവർ തന്നെ ഗൺപോയിന്റിൽ നിർത്തി. തിരുത തോമയെന്ന് തുടരെ തുടരെ അപമാനിച്ചു. സോഷ്യൽ മീഡിയയിലും അപമാനിച്ചു. താൻ കോൺഗ്രസുകാരനാണ്. സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കാം. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല. നടപടികളെ ഭയക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു.

ShareSendShareTweet
Previous Post

ആലിയ- രൺബീർ വിവാഹം ഈ മാസം ; ദിവസം പുറത്തുവിട്ട് കുടുംബം

Next Post

കള്ളപ്പണക്കേസ് ; ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീംകോടതിയിൽ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണക്കേസ് ; ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീംകോടതിയിൽ

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.