• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പീഡനം സഹിക്കാനാകാതെ ‘കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടു; എനിക്കെതിരെ ദുർമന്ത്രവാദം നടത്തി’

by Web Desk 04 - News Kerala 24
August 11, 2023 : 8:48 am
in Kerala, News
Reading Time: 1 min read
0
A A
0
‘പീഡനം സഹിക്കാനാകാതെ ‘കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടു; എനിക്കെതിരെ ദുർമന്ത്രവാദം നടത്തി’

കൊച്ചി∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചതു ക്രൂരമായ ശാരീരിക പീഡനത്തിനും കുറ്റവിചാരണയ്ക്കുമൊടുവിൽ. യുവതിയുടെ മരണത്തിനു മിനിറ്റുകൾക്കു മുൻപെടുത്ത വിഡിയോ ദൃശ്യങ്ങൾ പ്രതിയുടെ മൊബൈലിൽ നിന്നു പൊലീസിനു ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. കോട്ടയം ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലിൽ രവിയുടെയും തങ്കമ്മയുടെയും മകൾ രേഷ്മ രവിയാണു (27) ബുധനാഴ്ച രാത്രി ഒൻപതരയോടെ കുത്തേറ്റു മരിച്ചത്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത രേഷ്മയുടെ സുഹൃത്തും ഇതേ ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോടു ബാലുശേരി പി.എ. നൗഷിദിന്റെ അറസ്റ്റ് നോർത്ത് പൊലീസ് രേഖപ്പെടുത്തി.നോർത്ത് കൈപ്പിള്ളി ലെയിനിലെ കൈപ്പിള്ളി അപാർട് ഹോട്ടലിലാണു സംഭവം നടന്നത്. നൗഷിദിന്റെ ചില ശാരീരിക പ്രത്യേകതകളെ രേഷ്മ കളിയാക്കുകയും ഇക്കാര്യം സുഹൃത്തുക്കളോടു പങ്കുവയ്ക്കുകയും ചെയ്തതിലെ വൈരാഗ്യമാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രതിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായവരാണു രേഷ്മയും നൗഷിദും. തനിക്കൊപ്പം ലിവിങ് ടുഗദർ ജീവിതമാരംഭിക്കാൻ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ ആവശ്യപ്പെട്ടു രേഷ്മ നൗഷിദിൽ സമ്മർദം ചെലുത്തിയിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണു തന്നെപ്പറ്റി അപകീർത്തികരമായ പരാമർശങ്ങൾ രേഷ്മ നടത്തിയതെന്നാണു മൊഴി. തുടർന്നു ബുധനാഴ്ച രേഷ്മയെ നൗഷിദ് ഫോൺ ചെയ്തു ഹോട്ടലിന്റെ രണ്ടാം നിലയിലെ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

രേഷ്മ മുറിയിലെത്തിയ ഉടൻ കളിയാക്കിയതിനെച്ചൊല്ലി ചോദ്യംചെയ്യലും മർദനവും ആരംഭിച്ചു. ഇതെല്ലാം മൊബൈലിൽ പകർത്തുകയും ചെയ്തു. മാനസിക– ശാരീരിക പീഡനം സഹിക്കാനാകാതെ ഒരു ഘട്ടത്തിൽ ‘തന്നെ കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടെന്നും ഇതോടെയാണു കയ്യിൽ കരുതിയ കത്തികൊണ്ടു രേഷ്മയുടെ കഴുത്തിൽ കുത്തിയതെന്നുമാണു നൗഷിദ് പറയുന്നത്. പ്രതി തന്നെയാണു ഹോട്ടൽ ഉടമയെ വിളിച്ച് രേഷ്മയെ താൻ കുത്തിയതായി അറിയിച്ചത്. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും രേഷ്മയ്ക്കു ജീവനുണ്ടായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസിന്റെ ചോദ്യങ്ങൾക്കു പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകി തനിക്കു മാനസികരോഗമാണെന്നു വരുത്തിത്തീർക്കാനുള്ള തന്ത്രം പ്രതി നടത്തുന്നതായി പൊലീസ് സംശയിക്കുന്നു. പ്രതിക്കെതിരെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിനു മുൻപു കേസുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി രേഷ്മ എറണാകുളത്താണു താമസിക്കുന്നത്. വീട്ടിൽ ചെന്നിട്ടു മാസങ്ങളായി. ഓണത്തോടനുബന്ധിച്ചു വീട്ടിൽ വരാമെന്നു ബന്ധുക്കളോടു ഫോണിൽ പറഞ്ഞിരുന്നു. സഹോദരൻ: രാഗേഷ്. സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ.

∙ ദുർമന്ത്രവാദപ്പേടിയും

ഹോട്ടലിൽ യുവതിയുടെ കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങളിൽ ദുർമന്ത്രവാദപ്പേടിയുമുണ്ടെന്നു പൊലീസ് പറയുന്നു. രേഷ്മ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയിരുന്നുവെന്നും തന്റെ ശാരീരിക വൈകല്യങ്ങളുടെ യഥാർഥ കാരണം അതാണെന്നും നൗഷിദ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. രേഷ്മയ്ക്കൊപ്പമുള്ള ദിവസങ്ങളിൽ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്റെ വായിൽ രക്തം നിറയുക പതിവാണെന്നും ദുർമന്ത്രവാദത്തിന്റെ ഫലമാണ് ഇതെന്നുമുള്ള അവിശ്വസനീയമായ കാര്യങ്ങളും മൊഴിയിലുണ്ട്. നൗഷിദ് പകർത്തിയ, രേഷ്മയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളിലും ഇത്തരം ആരോപണങ്ങളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപകീർത്തിക്കേസ് : രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം

Next Post

കോഴിക്കോട്ട് വീണ്ടും സൈബർ തട്ടിപ്പ് ; സ്ഥിര നിക്ഷേപത്തിൽ നിന്ന് 3.5 ലക്ഷം നഷ്ടപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട്ട് വീണ്ടും സൈബർ തട്ടിപ്പ്  ; സ്ഥിര നിക്ഷേപത്തിൽ നിന്ന് 3.5 ലക്ഷം നഷ്ടപ്പെട്ടു

കോഴിക്കോട്ട് വീണ്ടും സൈബർ തട്ടിപ്പ് ; സ്ഥിര നിക്ഷേപത്തിൽ നിന്ന് 3.5 ലക്ഷം നഷ്ടപ്പെട്ടു

സീരിയൽ മേഖലയിൽ വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി

സീരിയൽ മേഖലയിൽ വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി

ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ് കീഴടങ്ങി

ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ് കീഴടങ്ങി

ചെറുപുഴയിലെ ‘ബ്ലാക്ക് മാനെ’ പിടികൂടിയെന്നത് വ്യാജ പ്രചാരണമെന്ന് പോലീസ്

ചെറുപുഴയിലെ ‘ബ്ലാക്ക് മാനെ’ പിടികൂടിയെന്നത് വ്യാജ പ്രചാരണമെന്ന് പോലീസ്

മണിപ്പൂർ കലാപം; രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി

മണിപ്പൂർ കലാപം; രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021