ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയം. അഡെമോല ലൂക്ക്മാനാണ് ലെസ്റ്ററിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം ലിവര്‍പൂളിനായിരുന്നെങ്കിലും വിജയം ലെസ്റ്ററിനൊപ്പമായിരുന്നു. ലിവര്‍പൂളിന്റെ ഗോളെന്നുറച്ച ഒട്ടനവധി ഷോട്ടുകള്‍ തട്ടിയകറ്റിയ ലെസ്റ്റര്‍ സിറ്റിയുടെ ഗോള്‍ കീപ്പര്‍ കാസ്പെര്‍ ഷ്മൈക്കേല്‍ ആണ് ടീമിന്റെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചത്. ഷ്മൈക്കേല്‍ തന്നെയാണ് കളിയിലെ താരം.
ലഭിച്ച പെനാല്‍റ്റി പോലും ഗോളാക്കി മാറ്റാന്‍ ലിവര്‍പൂളിനായില്ല. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഷോട്ട് ഷ്മൈക്കേല്‍ തട്ടിയകറ്റുകയായിരുന്നു. അതേസമയം തോല്‍വി വഴങ്ങിയെങ്കിലും 19 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്. 18 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി ഒന്‍പതാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ടോട്ടനവും സതാംപ്ടണും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ടോട്ടനത്തിനായി ഹാരി കെയ്നും, സതാംപ്ടണുവേണ്ടി ജെയിംസ് വാര്‍ഡും ഗോളുകള്‍ നേടി. സമനിലയോടെ 17 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി ടോട്ടനം ആറാം സ്ഥാനത്തേക്കെത്തി. 21 പോയിന്റുമായി 13-ാം സ്ഥാനത്താണ് സതാംപ്ടണ്.