• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

by Web Desk 04 - News Kerala 24
March 29, 2022 : 7:15 pm
in India, News
Reading Time: 1 min read
0
A A
0
നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

മുംബൈ: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 300 എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും മുംബൈയില്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാവികാസ് അഘാഡി സര്‍ക്കാരാണ് തീരുമാനമെടുത്തത്, എന്നാല്‍ നിയമസഭാ സാമാജികര്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ശരദ് പവാര്‍ പറഞ്ഞു. പകരം എംഹദ നിര്‍മ്മിച്ച വീടുകളില്‍ നിയമസഭാംഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട അനുവദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സഖ്യസര്‍ക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് സൗജന്യ വീട് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമാണ്. ഭൂരിപക്ഷം നിയമസഭാംഗങ്ങളും കോടീശ്വരന്മാരാണെന്നും അവര്‍ അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാനത്തിന്റെ കടബാധ്യത 6.25 ലക്ഷം കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും വീടുകള്‍ക്കായി വന്‍ തുക ചെലവഴിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് ചോദ്യമുയര്‍ന്നു. മുംബൈ മേഖലക്ക് പുറത്തുള്ള നിയമസഭാ സാമാജികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഗോരെഗാവില്‍ നിയമസഭാംഗങ്ങള്‍ക്ക് 300 വീടുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മാര്‍ച്ച് 25നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭയില്‍ അറിയിച്ചത്.

സംസ്ഥാനത്ത് 288 എംഎല്‍എമാരും 78 എംഎല്‍സിമാരും അടക്കം 366 നിയമസഭാംഗങ്ങളാണുള്ളത്. 54 മുതല്‍ 60 വരെ മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ താമസ സൗകര്യമില്ലാത്ത എല്ലാ നിയമസഭാംഗങ്ങള്‍ക്കും വീട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. ഗ്രാമീണമേഖലയിലെ പല നിയമസഭാംഗങ്ങള്‍ക്കും മുംബൈയില്‍ വീട് വാങ്ങാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സഖ്യ സര്‍ക്കാറില്‍ നിന്ന് പ്രതിപക്ഷത്തേക്ക് എംഎല്‍എമാര്‍ കൂറുമാറാന്‍ സാധ്യതയുള്ളതിനാലാണ് സൗജന്യവീട് പദ്ധതി നടപ്പാക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

എംഎല്‍എമാര്‍ക്ക് വീടും ഫ്ളാറ്റും നല്‍കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാന്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാര്‍, ഭവനമന്ത്രി ജിതേന്ദ്ര ഔഹാദ് തുടങ്ങിയവും മുഖ്യമന്ത്രിയുടേതില്‍ നിന്ന് വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്. വീടുകള്‍ സൗജന്യമായി നല്‍കില്ലെന്ന് രണ്ട് ദിവസം മുമ്പ് ഭവനമന്ത്രി പറഞ്ഞിരുന്നു. ഫ്ളാറ്റ് വേണമെങ്കില്‍ 70 ലക്ഷം രൂപ നല്‍കണം. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടില്ലാത്ത എംഎല്‍എമാര്‍ക്ക് വീട് നല്‍കുമെന്ന് അജിത് പവാര്‍ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് ‘ ; ഷാങ്ഹായ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

Next Post

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

പത്തനംതിട്ടയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിനി മുങ്ങി മരിച്ചു

പത്തനംതിട്ടയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിനി മുങ്ങി മരിച്ചു

4824 പേരിൽ സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ ; ഡയസ്നോണിന് പുല്ലുവില

4824 പേരിൽ സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ ; ഡയസ്നോണിന് പുല്ലുവില

രാജസ്ഥാനില്‍ കടുവ സങ്കേതത്തിൽ വൻ തീപിടിത്തം

രാജസ്ഥാനില്‍ കടുവ സങ്കേതത്തിൽ വൻ തീപിടിത്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021