ശബരിമല : മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. സന്നിധാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ മകരജ്യോതി ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. മകരവിളക്കിനായി പമ്പ സന്നിധാനം പുല്ലുമേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഒരുങ്ങുന്നത്. സന്നിധാനത്തെ പാണ്ടിത്താവളം മാളികപ്പുറം അന്നദാനമണ്ഡപം,കൊപ്രക്കളം, എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പരോഗമിക്കുകയാണ്. 6 ഈ സ്ഥാലങ്ങളില്‍ നിന്ന് 60,000 പേര്‍ക്ക് വിളക്ക് കാണാന്‍ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പമ്പയിലെ ഹില്‍ടോപ്പിലും അട്ടത്തോട് ഇലവുങ്കല്‍ , ഇടുക്കിയിലെ പുല്ലുമേട് പാഞ്ചാലിമേട് പരുന്തുപാറ എന്നിവിടങ്ങളിലും വിളക്ക് കാണാന്‍ സൗകര്യമൊരുങ്ങുകയാണ്. എരുമേലി പേട്ട തുള്ളല്‍ കഴിഞ്ഞ് മലകയറുന്ന തീര്‍ത്ഥാടകരില്‍ സന്നിധാനത്ത് തങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് നാല് ദിവസം വരെ താമസിക്കാനാണ് സൗകര്യമൊരുക്കുന്നത്.
കെ എസ് ആര്‍ടിസി 1000 ബസുകള്‍ അധികമായി സര്‍വീസ് നടത്തും. കൂടുതല്‍ പൊലീസ് വിന്യാസവുമുണ്ടാകും. വെര്‍ച്ച്വല്‍ ക്യൂവില്‍ അവസരം കിട്ടാത്തവര്‍ക്കായി തുടങ്ങിയ സ്‌പോര്‍ട്ട് ബുക്കിംഗ് വന്‍ വിജയമാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പതിനായിരത്തിലധികം തിര്‍ത്ഥാടകര്‍ സ്‌പോര്‍ട്ട് ബുക്കിംഗില്‍ സന്നിധാനത്ത് എത്തുന്നു. നേരട്ട് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യവുമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി 14നാണ് മകരവിളക്ക്.