ന്യൂഡൽഹി : സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്‌കൂളുകൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്നദ്ധ സംഘടനകൾ/ സ്വകാര്യ സ്‌കൂളുകൾ/ സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്‌കൂളുകൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ/ സ്വകാര്യ-സംസ്ഥാന സർക്കാർ സ്‌കൂളുകൾ തുടങ്ങിയവ സൈനിക് സ്കൂൾ സൊസൈറ്റിയുമായി കരാർ ഒപ്പിടുകയും വേണം.
രാജ്യത്തെ ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ ജില്ലകളെയും ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായുധസേന റിക്രൂട്ട്‌മെന്റ് റാലികൾ നടത്തുന്നതെന്നും ലോക്‌സഭയിൽ മന്ത്രി വ്യക്തമാക്കി.