തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്നു ചർച്ച നടത്തും. മന്ത്രിയുടെ ഓഫിസിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചർച്ചയിൽ ഊർജ സെക്രട്ടറിയും ബോർഡ് ചെയർമാനും പങ്കെടുക്കും.ചെയർമാൻ ബി.അശോകും ഓഫിസേഴ്സ് അസോസിയേഷനുമായുള്ള ഭിന്നത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ചർച്ച.
വൈദ്യുതി ഭവനു മുന്നിലെ സത്യഗ്രഹത്തെത്തുടർന്ന് അസോസിയേഷൻ നേതാക്കളെ സസ്പെൻഡു ചെയ്യുകയും പിന്നീട് അതു റദ്ദാക്കി സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ആദ്യം എതിർത്ത അവർ മന്ത്രിതല ചർച്ചയെ ത്തുടർന്ന് ജോലിയിൽ തിരികെ പ്രവേശിച്ചു. അതോടെ അച്ചടക്ക നടപടികൾ ബോർഡ് നിർത്തിവച്ചിരിക്കുകയാണ്.