• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

15 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സ്വന്തം പേര് പറഞ്ഞത് 758 തവണ, ഒരിക്കൽ പോലും തൊഴിലില്ലായ്മയും വിലക്കയറ്റവും പറഞ്ഞില്ല -ഖാർഗെ

by Web Desk 04 - News Kerala 24
May 30, 2024 : 5:50 pm
0
A A
0
15 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സ്വന്തം പേര് പറഞ്ഞത് 758 തവണ, ഒരിക്കൽ പോലും തൊഴിലില്ലായ്മയും വിലക്കയറ്റവും പറഞ്ഞില്ല -ഖാർഗെ

ന്യൂഡൽഹി: 15 ദിവസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വന്തം പേര് പറഞ്ഞത് 758 തവണയാണെന്നും എന്നാൽ ഒരിക്കൽ പോലും വിലക്കയറ്റത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പരാമർശിച്ചില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘മന്ദിർ’ എന്ന് മോദി 421 തവണയും മുസ്‍ലിം, പാകിസ്താൻ, ന്യൂനപക്ഷങ്ങൾ എന്നീ വാക്കുകൾ 224 തവണയും കോൺഗ്രസ് എന്ന് 232 പ്രവശ്യവും ഉപയോഗിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെ പ്രചാരണത്തെയും കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ 15 ദിവസത്തിനിടെ അദ്ദേഹം കോൺഗ്രസിനെ 232 തവണയാണ് പരാമർശിച്ചത്. ‘മോദി’ എന്ന സ്വന്തം പേര് 758 തവണ പഞ്ഞപ്പോൾ ഇൻഡ്യ സഖ്യത്തെയും പ്രതിപക്ഷ പാർട്ടികളെയും കുറിച്ച് 573 തവണയാണ് സംസാരിച്ചത്. എന്നാൽ, വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒരിക്കൽ പോലും സംസാരിച്ചില്ല. പ്രധാന വിഷയങ്ങൾ മാറ്റിനിർത്തി പ്രചാരണത്തിൽ തന്നെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു’ -ഖാർഗെ പറഞ്ഞു.

മോദിയുടെ വർഗീയതയും ജാതീയതയും പറഞ്ഞുള്ള പ്രചാരണത്തിനെതിരെ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷനെയും അദ്ദേഹം വിമർശിച്ചു. ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ ഇൻഡ്യ സഖ്യം അധികാരത്തിലെത്തും. തങ്ങളുടെ സർക്കാർ എല്ലാവരെയും ഉൾക്കൊള്ളുന്നതും ദേശീയത മുറുകെപ്പിടിക്കുന്നതും വികസനപരവുമായിയിരിക്കും. ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ കൂട്ടമായെത്തി ബി.ജെ.പി സർക്കാറിനെതിരെ വോട്ട് ചെയ്തെന്നും ഖാർഗെ അവകാശപ്പെട്ടു.

ആരാകും ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രിയെന്ന് ചോദിച്ചപ്പോൾ, സഖ്യമുള്ളതിനാൽ ആരെയും പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനാകില്ലെന്നായിരുന്നു മറുപടി. ‘ഞങ്ങൾ എല്ലാവരെയും വിളിച്ച് അവരുടെ അഭിപ്രായം സ്വീകരിക്കും. സഖ്യത്തിലെ നേതാക്കൾ എന്ത് പറഞ്ഞാലും അതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയെ തീരുമാനിക്കും’ -ഖാർഗെ പറഞ്ഞു.

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയില്ലായിരുന്നെന്ന മോദിയുടെ പരാമർശത്തെയും ഖാർഗെ പരിഹസിച്ചു. ‘ജൂൺ നാലിന് ശേഷം മോദിക്കും മറ്റ് ബി.ജെ.പി നേതാക്കൾക്കും ഗാന്ധിയെക്കുറിച്ച് വായിക്കാൻ ധാരാളം സമയം ലഭിക്കും. അവർ അദ്ദേഹത്തിന്റെ ജീവചരിത്രവും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും നിർബന്ധമായും വായിക്കണം. മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലെങ്കിൽ, ഭരണഘടനയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരിക്കാം. ഗാന്ധിജിക്ക് സ്വരാജിനെക്കുറിച്ച് ഒരു ദർശനമുണ്ടായിരുന്നു, അദ്ദേഹം അതിനായി പോരാടി. മോദിയോ ബി.ജെ.പിയിലെ മറ്റുള്ളവരോ ഗാന്ധിജിയെ കുറിച്ച് അറിവില്ലാത്തവരോ ജൂൺ നാലിന് ശേഷം ഒഴിവുസമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കണമെന്ന് പറയാൻ എനിക്ക് ആഗ്രഹമുണ്ട്. വിവേകാനന്ദപ്പാറയിൽ ഇരുന്നാലോ ഗംഗാ നദിയിൽ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയില്ല. അവർ പഠിക്കുക തന്നെ​ വേണം’ -ഖാർഗെ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അനാരോഗ്യം പ്രചാരണത്തിന് തടസമായില്ല’: കെജ്രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി, തുടർവാദം ശനിയാഴ്ച

Next Post

കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്, സസ്‌പെൻഷൻ

ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്, സസ്‌പെൻഷൻ

ബിജെപി പരാജയം ഉറപ്പിച്ചു; മോദിയുടെ വാക്കുകൾ തോൽവിയുടെ സൂചന: എം വി ഗോവിന്ദൻ

ബിജെപി പരാജയം ഉറപ്പിച്ചു; മോദിയുടെ വാക്കുകൾ തോൽവിയുടെ സൂചന: എം വി ഗോവിന്ദൻ

ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In