കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ആലപ്പുഴ സ്വദേശി രാജുവിന്റെതാണെന്ന് സൂചന. ഉച്ചയോടെ ഇയാളുടെ മൃതദേഹം ഫോർട്ട് കൊച്ചിയിൽ എത്തിക്കും. മുനമ്പത്തു നിന്ന് 16 നോട്ടിക്കൽമയിൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബോട്ട് മുങ്ങി 4 പേരെ ആയിരുന്നു കാണാതായത്. മാലിപ്പുറം സ്വദേശികളായ 3 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടായിരുന്നു മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയായിരുന്നു കാണാതായത്. നേരത്തെ വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്‍റെ (25) മൃതദേഹവും കണ്ടെടുത്തിരുന്നു.ഇന്ന് ഒരാളുടെ മൃതദേഹം കൂടി കിട്ടിയതോടെ നിലവിൽ ബോട്ടപകടത്തിൽ കാണാതായ 4 പേരുടെ മൃതദേഹം നിലവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. വള്ളത്തിലുണ്ടായിരുന്ന ഏഴു പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷാജി, മോഹനന്‍, എന്നിവരുടെ മൃതദേഹം ഇനി കണ്ടെത്താനുണ്ട്.
അതേസമയം കടലിൽ നാലു മണിക്കൂർ കുടിവെള്ള കാനിൽ തൂങ്ങി കിടന്നാണ് ജീവൻ രക്ഷിച്ചതെന്നാണ് മുനമ്പം ബോട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ട് 4:30 യോടെ ആണ് ഫൈബർ വള്ളം മുങ്ങിയത്. വള്ളം മുങ്ങിയപ്പോൾ എല്ലാവരും ചിതറിപൊയെന്നും തൊഴിലാളികൾ പറഞ്ഞു.