കോഴിക്കോട് : കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. കോഴിക്കോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസബ പോലീസ് കുറ്റപത്രം നൽകിയത്. നാല് പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം. ഒന്നാം പ്രതി താനൂർ കുന്നും പുറo സ്വദേശി സമദ് (52) രണ്ടാം പ്രതി ഗൂഡല്ലൂർ പെരിയ നഗർ ഓവാലി സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാൻ (40) എന്നിവർക്കെതിരെ കൊലപാതകം, ആസൂത്രണം, തട്ടിക്കൊണ്ട് പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തി. മൂന്നും നാലും പ്രതികളായ ഗൂഡല്ലൂർ തുണ്ടത്തിൽ സ്വദേശി ശരത് (28), വയനാട് വെള്ളാരംകുന്ന് സ്വദേശി നിയാസ് എന്നിവർക്കെതിരെ മോഷ്ടിച്ച സ്വർണ്ണം ഉപയോഗിച്ചതാണ് കുറ്റം. നിയാസിന്റെ സുഹൃത്ത് നജിമുദ്ദീനെ പിടികൂടാനുണ്ട്. ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് കോടതിയിൽ സത്യവാങ്ങ്മൂലം നൽകി.
128 സാക്ഷികളാണ് കുറ്റപത്രത്തിൽ. 940 പേജുള്ള കുറ്റപത്രം . സംഭവം നടന്ന് 85 ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ മുഖ്യപ്രതി സമദ് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ മൃതദേഹം തള്ളിയെന്നാണ് കേസ്സ് . സമദ് തന്നെയാണ് ഇക്കാര്യം കോഴിക്കോട് കസബ പൊലീസിൽ നേരിട്ടെത്തി മൊഴി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നവംബർ 7 നാണ് മുക്കത്തിനടുത്ത് സൈനബയെ കൊലപ്പെടുത്തിയത്.