• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങി കിടക്കുന്നു ; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി , രാഹുലിനും വിമര്‍ശനം

by Web Desk 04 - News Kerala 24
February 7, 2022 : 7:29 pm
in Kerala, News
Reading Time: 1 min read
0
A A
0
ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങി കിടക്കുന്നു ;  കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി , രാഹുലിനും വിമര്‍ശനം

ദില്ലി: കോൺഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ലോകസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലത്ത് കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്ന് മോദി വിമര്‍ശിച്ചു. ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. പാര്‍ലമെന്‍റിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിന് ഇല്ലെന്നും മോദി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് രാഷ്ട്രീയ അന്ധതയില്‍ മര്യാദകള്‍ മറന്നു. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യം കൊവിഡിനെതിരെ പോരാടുന്നു. 80% പേരും പൂര്‍ണ്ണ വാക്സിനേറ്റ് ചെയ്യപ്പെട്ടു. അത് വലിയ നേട്ടമാണ്. എന്നാല്‍ കൊവിഡിനെ പോലും കോണ്‍ഗ്രസ് രാഷ്ട്രീയവത്ക്കരിക്കാനാണ് നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നും രാഹുല്‍ ഗാന്ധി സഭയിലില്ലെന്നും മോദി കുറ്റപ്പെടുത്തി. എന്തുകൊണ്ട് ജനം തള്ളിക്കളയുന്നുവെന്ന് ആത്മപരിശോധന നടത്തണം. നിങ്ങളുടെ ധിക്കാരം കാരണമെന്ന് മുമ്പോട്ട് പോകാന്‍ കഴിയാത്തത്. സാധാരണക്കാരുമായി ഒരു ബന്ധവും ഈ പാർട്ടിക്ക് ഇല്ലാതായിരിക്കുന്നു.

തെരഞ്ഞെടുപ്പ് എന്ന കുറുക്ക് വഴിമാത്രമല്ല നോക്കേണ്ടതെന്നും മോദി പറഞ്ഞു. രാഷ്ട്രീയാന്ധതയിൽ കോണ്‍ഗ്രസ് മര്യാദകൾ മറന്നു. ജനാധിപത്യത്തെ അപമാനിക്കുന്നു. ഉത്തർപ്രദേശിൽ കൊവിഡ് പടർത്താൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തളളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോൺഗ്രസ് കളിച്ചത്. രാഷ്ട്ര വികസനത്തിൽ ഗാന്ധിയുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

കോൺഗ്രസ് വിചാരിച്ചത് കൊവിഡിലൂടെ തന്നെ അപമാനിക്കാമെന്നാണ്. കൊവിഡിൽ പ്രതിച്ഛായ ഇടിയുമെന്നും കരുതി. അടുത്ത നൂറ് വർഷത്തേക്ക് കോൺഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവർക്ക് പ്രതീക്ഷയുമില്ല. ഈ ഭരണത്തിൽ കർഷകരുടെ നിലവാരം ഉയർന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കർഷകർ. ആത്മ നിർഭർ ഭാരത് പദ്ധതിയേയും കോൺഗ്രസ് എതിർക്കുന്നുവെന്നും പ്രധാമന്ത്രി കുറ്റപ്പെടുത്തി. കൊറോണയ്ക്ക് പിന്നാലെ പുതിയ ലോകക്രമം രൂപപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. ആഗോളതലത്തിൽ കൊവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തി. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങള്‍ ബിജെപി ഭരണത്തില്‍ ലക്ഷാധിപതികളാകുന്നെന്നും മോദി പറഞ്ഞു. ലത മങ്കേഷ്ക്കർ രാജ്യത്തിന് എന്നും പ്രചോദനമാണെന്നും മോദി അനുസ്മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ ഇന്ന് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും താഴ്‍ന്ന കൊവിഡ് നിരക്ക്

Next Post

കേരളം അനുമതി തേടിയിട്ടില്ല ; സിൽവ‍ർ ലൈന് പാരിസ്ഥിതിക അനുമതി വേണോ ? മറുപടി വ്യക്തമാക്കാതെ കേന്ദ്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളം അനുമതി തേടിയിട്ടില്ല  ;  സിൽവ‍ർ ലൈന് പാരിസ്ഥിതിക അനുമതി വേണോ ? മറുപടി വ്യക്തമാക്കാതെ കേന്ദ്രം

കേരളം അനുമതി തേടിയിട്ടില്ല ; സിൽവ‍ർ ലൈന് പാരിസ്ഥിതിക അനുമതി വേണോ ? മറുപടി വ്യക്തമാക്കാതെ കേന്ദ്രം

പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍

പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍

കാസര്‍ഗോഡ് ആറുമാസത്തിനകം അത്യാധുനിക ലാബ് : വീണാ ജോര്‍ജ്

കാസര്‍ഗോഡ് ആറുമാസത്തിനകം അത്യാധുനിക ലാബ് : വീണാ ജോര്‍ജ്

കോവിഡ് നിയന്ത്രണ ലംഘനം : 488 പേർ അറസ്റ്റിൽ

കോവിഡ് നിയന്ത്രണ ലംഘനം : 488 പേർ അറസ്റ്റിൽ

നിതി ആയോഗിന്‍റെ  ‘ ഫിൻടെക് ഓപ്പൺ ‘  ഉച്ചകോടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്‌ഘാടനം ചെയ്തു

നിതി ആയോഗിന്‍റെ ' ഫിൻടെക് ഓപ്പൺ ' ഉച്ചകോടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്‌ഘാടനം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021