• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തം നിയന്ത്രണ വിധേയം: മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
March 5, 2023 : 2:37 pm
0
A A
0
ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തം നിയന്ത്രണ വിധേയം: മന്ത്രി പി രാജീവ്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി രാജീവ്. ഞായറാഴ്ച വൈകിട്ടോടെ തീ പൂര്‍ണ്ണമായി അണയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കു കയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി രാജീവിനെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്, മേയര്‍ എം അനില്‍ കുമാര്‍, എം എല്‍എമാരായ പി വി ശ്രീനിജിന്‍, ടി ജെ വിനോദ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ രേണു രാജ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍, സബ് കളക്ടര്‍ പി വിഷ്ണുരാജ്, വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബ്രഹ്‌മപുരത്തെ സ്ഥിതിഗതികള്‍ ഉന്നതതല യോഗം അവലോകനം ചെയ്തു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഹ്രസ്വകാല നടപടികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദീര്‍ഘകാല നടപടികളുമാണ് യോഗം ചര്‍ച്ച ചെയ്തത്. തീ അണയ്ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപവര്‍ ഡീ വാട്ടറിംഗ് പമ്പുസെറ്റുകള്‍ ഉപയോഗിച്ച് കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്‌ളോട്ടിംഗ് ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാര്‍ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതല്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ കൂടി സജ്ജീകരിക്കും. കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ എഫ്എസിടിയിലെ തടാകത്തില്‍ നിന്നെടുക്കും.നിലവിലെ പ്രശ്‌നം പരിഹരിച്ചാല്‍ ഉടന്‍ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോര്‍പ്പറേഷന്‍ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും. മാലിന്യം ശേഖരിക്കല്‍ പുനരാരംഭിക്കുന്നതുവരെ മാലിന്യസംസ്‌കരണത്തിന് താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. കോര്‍പ്പറേഷന്റെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടര്‍ മുന്‍ കൈയെടുത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി.

ഭാവിയില്‍ തീപിടിത്തം ഉണ്ടായാല്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഏകോപന സമിതി രൂപീകരിച്ചു. കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി, ജില്ലാ ഫയര്‍ ഓഫീസര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍, അഡീഷണല്‍ ഡി എം ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബി.പി.സി.എല്‍, സിയാല്‍, കെ.എസ്.ഇ.ബി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബ്രഹ്‌മപുരത്ത് അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിച്ചത്.

കൂടാതെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനായി കോര്‍പ്പറേഷന്‍ മേയര്‍, കുന്നത്തുനാട് എം.എല്‍.എ, ജില്ലാ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പ്പറേഷന്റെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

പ്ലാന്റില്‍ ഇടയ്ക്കിടെ വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനവും കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തും. പ്ലാന്റില്‍ നടന്നുവന്നിരുന്ന ബയോ മൈനിംഗുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ മന്ത്രി എം ബി. രാജേഷിന്റെ നേതൃത്വത്തില്‍ യോഗം ചേരും. ബയോ മൈനിംഗിനു ശേഷമുള്ള വസ്തുക്കള്‍ പ്ലാന്റില്‍ നിന്നു മാറ്റുന്നില്ലെന്ന പരാതി പരിശോധിച്ച് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. മാലിന്യ പ്ലാന്റില്‍ സിസിടിവിയുടെ പ്രവര്‍ത്തനവും പരിശോധിക്കും. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് രാജീവ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓവനില്ലെങ്കിലും ബാക്കിയായ പിസ ഇങ്ങനെ ചൂടാക്കാം; ഇതാ കിടിലനൊരു ഐഡിയ!

Next Post

അധ്യാപികയുടെ ഫോൺ കവർന്നു, ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം; അധ്യാപകർക്കെതിരെ നടപടി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
അധ്യാപികയുടെ ഫോൺ കവർന്നു, ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം; അധ്യാപകർക്കെതിരെ നടപടി

അധ്യാപികയുടെ ഫോൺ കവർന്നു, ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം; അധ്യാപകർക്കെതിരെ നടപടി

ബില്‍ ഗേറ്റ്‍സിനെ ‘കുക്കിംഗ്’ പഠിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ

ബില്‍ ഗേറ്റ്‍സിനെ 'കുക്കിംഗ്' പഠിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ

ആറ്റുകാല്‍ പൊങ്കാല: സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

ആറ്റുകാല്‍ പൊങ്കാല: സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി; മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍

എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി; മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍

ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In