• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

by Web Desk 04 - News Kerala 24
September 29, 2023 : 9:45 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

തിരുവനന്തപുരം > മദ്യപിച്ചെത്തി ഭാര്യയെ തലയ്‌ക്കടിച്ചു കൊന്ന കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന്‌ കോടതി. മുദാക്കൽ ചെമ്പൂര് കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ തലയ്ക്കടിച്ചു കൊന്ന ഭർത്താവ് അഴൂർ മുട്ടപ്പലം പുതുവൽവിള വീട്ടിൽ സന്തോഷിനെയാണ്‌ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണു, കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്‌. ശനിയാഴ്‌ച ശിക്ഷ വിധിക്കും.

2011 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ സന്തോഷ് നിരന്തരം നിഷയെ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. മർദനം സഹിക്കാതായപ്പോൾ നിഷ ആറ്റിങ്ങൽ സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടിൽനിന്ന്‌ മാറി നിന്നു. പിറ്റേന്ന്‌ രാവിലെ നിഷയുടെ വീട്ടിലെത്തി വഴക്കിട്ടു. നിഷയുടെ അമ്മ രാധയും സഹോദരി രമ്യയും വീട്ടിലുള്ളതിനാൽ സന്തോഷ് തൊട്ടടുത്ത വേങ്ങോട്‌ ജങ്‌ഷനിലേക്ക്‌ പോയി.

സഹോദരി ജോലിക്കും അമ്മ വീട്ടുസാധനങ്ങൾ വാങ്ങാനും പോയെന്ന്‌ മനസ്സിലാക്കി വീണ്ടും വീട്ടിലെത്തി. തുണി അലക്കി വിരിക്കുകയായിരുന്ന നിഷയെ കമ്പിപ്പാരയുപയോഗിച്ച്‌ തലയ്‌ക്കടിച്ചുവീഴ്‌ത്തി. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന്‌ മരിച്ചു.
അച്ഛൻ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തിയത്‌ കണ്ടെന്ന്‌ മകൾ സനീഷയും തറയിൽ വീണ നിഷയെ വീണ്ടും സന്തോഷ് മർദിക്കുന്നത് കണ്ടെന്ന് അയൽവാസി സുനിതയും കോടതിയിൽ മൊഴി നൽകിയിരുന്നു. മകളുടെ നിലവിളി കേട്ടെത്തിയ പരിസരവാസികളാണ്‌ പ്രതിയെ പിടികൂടി ആറ്റിങ്ങൽ പൊലീസിന്‌ കൈമാറിയത്‌.

ആദ്യഘട്ടത്തിൽ വിചാരണയ്‌ക്കെത്തിയ പ്രതി പിന്നീട്‌ ഒളിവിൽ പോയി. പിന്നീട്‌ പിടിയിലായി റിമാൻഡിൽ കഴിഞ്ഞാണ്‌ വിചാരണ നേരിട്ടത്‌. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി. ആറ്റിങ്ങൽ സിഐ ആയിരുന്ന ബി അനിൽകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇപിഎഫ്‌ ഉയർന്ന പെൻഷൻ: വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ തൊഴിലുടമകൾക്ക്‌ 3 മാസം കൂടി സമയം

Next Post

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിക്ക്‌ തുടക്കമായി

‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിക്ക്‌ തുടക്കമായി

എഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; അന്വേഷണം ചെന്നെത്തിയത് 14 വയസുകാരനിൽ

എഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; അന്വേഷണം ചെന്നെത്തിയത് 14 വയസുകാരനിൽ

കനത്ത മഴ; പകർച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

നിപ:'ഭീഷണിയൊഴിയുമ്പോഴും ഉത്തരമില്ലാതെ ആ ചോദ്യം'

രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയം; 8 വയസുകാരനെ കൊന്ന് കുഴിച്ചിട്ട അമ്മയും അമ്മാവനും അറസ്റ്റിൽ

പത്താം ക്ലാസുകാരന് പീഡനം, 51കാരന് 30 വര്‍ഷം തടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021