• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

by Web Desk 06 - News Kerala 24
December 25, 2021 : 1:25 pm
in India, Kerala, News
Reading Time: 1 min read
0
A A
0
ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുകയും പരിശോധനയില്‍ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. 3 ദിവസത്തിനുള്ളില്‍ കേന്ദ്ര സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാള്‍, മിസോറം, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കാണു കേന്ദ്രസംഘത്തെ അയയ്ക്കുന്നത്. രാജ്യത്താകെ 415 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. സംസ്ഥാനങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ തുടരുന്ന സംഘങ്ങള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പരിശോധന, നിരീക്ഷണം തുടങ്ങി കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.

ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യതയും സംഘം പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും പട്ടികയിലുണ്ട്. യുപി ഉള്‍പ്പെടെ അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തും. കമ്മിഷന്‍ ഡിസംബര്‍ 28 മുതല്‍ 30 വരെ യുപി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

യുപി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ചര്‍ച്ചകള്‍ക്കു ശേഷം അന്തിമതീരുമാനം എടുക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് റാലികള്‍ നിരോധിക്കണമെന്നും കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.

Tags: Omicron
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം ; ആരുടേയും കാലുപിടിക്കാൻ തയ്യാര്‍ : സുരേഷ് ഗോപി

Next Post

പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍

പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍

ടൊയോട്ട ഹിലക്‌സ് ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു

ടൊയോട്ട ഹിലക്‌സ് ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു

അവധിക്കാലം ഭൂതത്താൻകെട്ടിൽ

അവധിക്കാലം ഭൂതത്താൻകെട്ടിൽ

കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി ; പ്രതീക്ഷിക്കുന്ന ചെലവ് 2200 കോടി

ഡി.പി.ആര്‍ പുറത്തുവിടണം ;  സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റി സി.പി.ഐ

ഡി.പി.ആര്‍ പുറത്തുവിടണം ; സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റി സി.പി.ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021