• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രതിപക്ഷ ഐക്യം; ചർച്ചകൾ സംസ്ഥാനതലത്തിൽ ആരംഭിക്കണം -സി.പി.എം

by Web Desk 04 - News Kerala 24
June 27, 2023 : 7:37 am
0
A A
0
പ്രതിപക്ഷ ഐക്യം; ചർച്ചകൾ സംസ്ഥാനതലത്തിൽ ആരംഭിക്കണം -സി.പി.എം

ന്യൂ​ഡ​ൽ​ഹി: ച​ർ​ച്ച​ക​ൾ സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​രം​ഭി​ച്ചാ​ൽ മാ​ത്ര​മേ ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ ഒ​ത്തൊ​രു​മ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ സി.​പി.​എം ജ​ന​ൽ സെ​ക്ര​ട്ട​റി സീ​താ​റാം​ യെ​ച്ചൂ​രി. ഓ​രോ സം​സ്ഥാ​ന​ത്തും വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം ച​ർ​ച്ച​ചെ​യ്ത് സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ടു​ക്ക​ണ​മെ​ന്ന്​ പോ​ളി​റ്റ്​ ബ്യൂ​റോ യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട്​ ന​ട​ത്തി​യ വാ​ർ​ത്ത​മ്മേ​ള​ന​ത്തി​ൽ യെ​ച്ചൂ​രി പ​റ​ഞ്ഞു. ​ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​ചാ​ര​ണം വേ​ണം, പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും പി.​ബി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണി​പ്പൂ​ർ വം​ശീ​യ ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു. സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ​പോ​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​യാ​റാ​യി​ല്ല. സ​ർ​വ​ക​ക്ഷി യോ​ഗം ഒ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​തെ പോ​യി. മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സി​ങ്ങി​നെ​യും സ​ർ​ക്കാ​റി​നെ​യും പു​റ​ത്താ​ക്ക​ണ​മെ​ന്നും പി.​ബി ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന​യെ ഒ​റ്റ​പ്പെ​ടു​ത്താ​നാ​ണ്​ അ​മേ​രി​ക്ക ഇ​ന്ത്യ​യു​ടെ കൂ​ട്ടു​പി​ടി​ക്കു​ന്ന​ത്. മോ​ദി ബൈ​ഡ​ൻ ഒ​രു​ക്കി​യ കെ​ണി​യി​ൽ വീ​ണു. മോ​ദി സ​ർ​ക്കാ​റി​ന്‍റെ കീ​ഴി​ൽ ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ ജ​ന​ത​യു​ടെ ദു​രി​ത ജീ​വി​തം ച​ർ​ച്ച​ചെ​യ്യാ​ൻ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​യി​ല്ല. യു​എ​സ് കോ​ൺ​ഗ്ര​സി​ലെ 75 അം​ഗ​ങ്ങ​ൾ മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു രം​ഗ​ത്തെ​ത്തി.

നി​ല​വി​ൽ ഇ​ന്ത്യ​ക്ക് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത​യോ അ​നി​വാ​ര്യ​ത​യോ ഇ​ല്ല. എ​ല്ലാ സ​മു​ദാ​യ​ത്തി​ലെ​യും സ്ത്രീ​ക​ൾ​ക്ക് തു​ല്യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​ക​ണം. ഓ​രോ വി​ഭാ​ഗ​ത്തി​നും അ​വ​ർ​ക്ക് വേ​ണ്ട​രീ​തി​യി​ലു​ള്ള നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രാം. പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ഴും വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

എ​ക സി​വി​ൽ കോ​ഡി​ലൂ​ടെ തു​ല്യ​ത​യു​ണ്ടാ​വി​ല്ല. 2001ലെ ​സെ​ൻ​സ​സ് ആ​ധാ​ര​മാ​ക്കി അ​സ​മി​ലെ മ​ണ്ഡ​ല​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​ത് സി.​പി.​എം എ​തി​ർ​ക്കു​ന്നു. പ്ര​ത്യേ​ക ക​മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കാ​തെ​യു​ള്ള ന​ട​പ​ടി ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ​വേ​ണ്ടി​യാ​ണ്.

പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. എ​ന്നി​ട്ടും ജ​നം ജ​നാ​ധി​പ​ത്യം പ​രാ​ജ​യ​പ്പെ​ടാ​തി​രി​ക്കാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട് മു​ന്നോ​ട്ട് വ​രു​ന്നു. ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​ൽ 34 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ആ​ളു​ക​ൾ എ​ല്ലാ ത​ട​സ്സ​ങ്ങ​ളും മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു​വ​ന്നു​വെ​ന്നും പി.​ബി വി​ല​യി​രു​ത്തി.

സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് മമത
കു​ച്ബി​ഹാ​ർ (പ​ശ്ചി​മ​ബം​ഗാ​ൾ): ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ട്ന​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സി.​പി.​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വി​മ​ർ​ശി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി പ​ട​പൊ​രു​തു​മ്പോ​ൾ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ ഇ​രു​പാ​ർ​ട്ടി​ക​ളും ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത വി​മ​ർ​ശി​ച്ചു. ഈ ​അ​വി​ശു​ദ്ധ​ബ​ന്ധം ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടു​മെ​ന്ന് കു​ച്ബി​ഹാ​റി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ മ​മ​ത തു​റ​ന്ന​ടി​ച്ചു.

ര​ണ്ടാ​ഴ്ച​ക്കി​ടെ ര​ണ്ടാം​ത​വ​ണ​യാ​ണ് മ​മ​ത സി.​പി.​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വി​മ​ർ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ബി.​ജെ.​പി​ക്കെ​തി​രാ​യ തൃ​ണ​മൂ​ലി​ന്റെ നി​ല​പാ​ടി​ന് വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു ബം​ഗാ​ൾ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ മ​റു​പ​ടി.

ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ തൃ​ണ​മൂ​ലി​ന്റെ പ​ങ്ക് എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ബി.​ജെ.​പി​ക്കെ​തി​രെ പോ​രാ​ടാ​ൻ മ​മ​ത ത​ങ്ങ​ളെ പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി.​പി.​എ​മ്മും പ്ര​തി​ക​രി​ച്ചു. സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സും തൃ​ണ​മൂ​ലും ഒ​രേ തോ​ണി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​ത് ത​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ബി.​ജെ.​പി നേ​താ​വ് രാ​ഹു​ൽ സി​ൻ​ഹ മ​റു​പ​ടി ന​ൽ​കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി.കെ ശശി ഉൾപ്പെടെയുള്ളർക്കെതിരെ നടപടിക്ക് സാധ്യത

Next Post

ബി.ടെക് ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ബി.ടെക് ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു

ബി.ടെക് ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു

പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർക്കും പിഴ

പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർക്കും പിഴ

മദ്രാസ്‌ ഹൈക്കോടതി വിധി സ്‌ത്രീകൾക്കുള്ള അംഗീകാരം: പി കെ ശ്രീമതി

മദ്രാസ്‌ ഹൈക്കോടതി വിധി സ്‌ത്രീകൾക്കുള്ള അംഗീകാരം: പി കെ ശ്രീമതി

സിയാലിന്‌ 521.50 കോടി പ്രവർത്തനലാഭം ; ചരിത്രത്തിലെ ഉയർന്ന ലാഭം ; നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം

സിയാലിന്‌ 521.50 കോടി പ്രവർത്തനലാഭം ; ചരിത്രത്തിലെ ഉയർന്ന ലാഭം ; നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം

യുട്യൂബർ ദേവ്‍രാജ് പട്ടേൽ അന്തരിച്ചു

യുട്യൂബർ ദേവ്‍രാജ് പട്ടേൽ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In