• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ് ഭവന പദ്ധതിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ്

by Web Desk 04 - News Kerala 24
September 2, 2023 : 5:48 pm
in Kerala, News
Reading Time: 1 min read
0
A A
0
ലൈഫ് ഭവന പദ്ധതിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ്

കൊച്ചി> ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ 2016 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പദ്ധതി പ്രകാരം ഇതുവരെ 3.48 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചുവെന്നും ഒരു ലക്ഷം വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം പി & ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജിസിഡിഎ-സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിച്ച് തോപ്പുംപടി മുണ്ടംവേലിയില്‍ നിര്‍മിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ആ ലക്ഷ്യം കേരളം കൈവരിക്കും. ഇതാണ് കേരളത്തിന്റെ വികസന ബദല്‍ എന്നും മന്ത്രി പറഞ്ഞു. വീട് നിര്‍മ്മാണത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് കേരളത്തിലാണ്. നാലു ലക്ഷം രൂപ. രണ്ടാം സ്ഥാനത്തുള്ള ആന്ധ്ര നല്‍കുന്നത് 1.8 ലക്ഷം രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

പി & ടി കോളനി നിവാസികള്‍ക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങളാണ്. കോളനി നിവാസികള്‍ക്കായി ഒരുക്കിയ പുനരധിവാസം കേരളത്തിന് മാതൃകയാണ്. 82 കുടുംബങ്ങള്‍ നരകതുല്യമായ ജീവിതത്തില്‍ നിന്ന് അന്തസുള്ള ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മഴക്കാലത്ത് അഴുക്ക് വെള്ളത്തില്‍ ജീവിക്കേണ്ടി വന്നവര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങളായ കാത്തിരിപ്പ് യഥാര്‍ഥ്യമായിരിക്കുകയാണ്. വിധിയും തലവരയും മാറ്റി കുറിക്കാന്‍ കഴിയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുടങ്ങി പോകുമെന്ന് പലരും കരുതിയ പദ്ധതിയാണ് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് യഥാര്‍ഥ്യമായിരിക്കുന്നത്. ഇഛാശക്തിയുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5.8 ലക്ഷം രൂപ ചെലവില്‍ തുമ്പൂര്‍മുഴി മാതൃകയില്‍ ഖര മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ജിസിഡിഎയുടെ 30 സെന്റ് സ്ഥലത്ത് 17 കോടി രൂപ ചെലവില്‍ ഒരു എംഎല്‍ഡി ശേഷിയുള്ള മലിനജല സംസ്‌ക്കരണ പ്ലാന്റും ഒരുക്കുമെന്നും കൊച്ചിയില്‍ പലതും മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.

മുണ്ടംവേലി ലൈഫ് ഫ്‌ളാറ്റുകളോടുചേര്‍ന്ന രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ജെ മാക്സി എംഎല്‍എ അധ്യക്ഷനായി. 30 കൊല്ലമായി പി & ടി കോളനിയില്‍ താമസിക്കാരിയായ രഘുപതിക്ക് ആദ്യ താക്കോല്‍ മേയര്‍ എം.അനില്‍കുമാര്‍ കൈമാറി. ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ.ബാബു, ടി.ജെ വിനോദ്, ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,

ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ്, കൗണ്‍സിലര്‍മാരായ ബിന്ദു ശിവന്‍, മേരി കലിസ്റ്റ പ്രകാശന്‍, മുന്‍ മന്ത്രി എസ്.ശര്‍മ, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.ബി സാബു, എ.എസ് അനില്‍ കുമാര്‍, അഡ്വ.കെ.കെ ഷിബു, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ പി.എ പീറ്റര്‍, വി.എം ശശി, കെ.എം റിയാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എം ഫ്രാന്‍സിസ്, സേവ്യര്‍ കല്ലുവീട്ടില്‍, മുന്‍ കൗണ്‍സിലര്‍ ഡോ.പൂര്‍ണ്ണിമ നാരായണന്‍, തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി.ജി സജീവ്, ജിസിഡിഎ സെക്രട്ടറി ടി.എന്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് ഏകീകരണ നീക്കത്തിനു പിന്നിൽ ഗൂഢലക്ഷ്യം -ഐ.എൻ.എൽ

Next Post

കേരളത്തിൽ ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല, സിപിഎമ്മും തയ്യാറാകില്ല: കെസി വേണുഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിൽ ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല, സിപിഎമ്മും തയ്യാറാകില്ല: കെസി വേണുഗോപാൽ

കേരളത്തിൽ ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല, സിപിഎമ്മും തയ്യാറാകില്ല: കെസി വേണുഗോപാൽ

ഭാര്യയുമായുള്ള വഴക്കില്‍ ഇടപെട്ടു; മുൻ സൈനികൻ സഹോദരനെയും അനന്തരവനെയും വെടിവെച്ച് കൊന്നു

ഭാര്യയുമായുള്ള വഴക്കില്‍ ഇടപെട്ടു; മുൻ സൈനികൻ സഹോദരനെയും അനന്തരവനെയും വെടിവെച്ച് കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്

അനധികൃത സ്വത്ത്: കുഴൽനാടനെ വെല്ലുവിളിച്ച്​ സി.പി.എം ജില്ല സെക്രട്ടറി

അനധികൃത സ്വത്ത്: കുഴൽനാടനെ വെല്ലുവിളിച്ച്​ സി.പി.എം ജില്ല സെക്രട്ടറി

പൊലീസിന് നേരെ കൊലവിളി; ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ

പൊലീസിന് നേരെ കൊലവിളി; ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021