• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിങ്ക് പോലീസ് കേസ് : പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണം

by Web Desk 03 - News Kerala 24
December 16, 2021 : 7:12 am
in Kerala, News
Reading Time: 1 min read
0
A A
0
പിങ്ക് പോലീസ് കേസ്  :   പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണം

കൊച്ചി: ആറ്റിങ്ങലിൽ അച്ഛനൊപ്പം പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണക്കിരയായ എട്ടു വയസ്സുകാരി കരഞ്ഞത് ആളുകൾ കൂടിയപ്പോഴാണെന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ആരെ സംരക്ഷിക്കാനെന്ന് ഹൈകോടതി. പോലീസ് ഉദ്യോഗസ്ഥ തെറ്റു ചെയ്തെന്ന് സമ്മതിക്കുമ്പോഴും അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്. ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയെന്നാണ് സർക്കാർ പറയുന്നത്. സ്ഥലംമാറ്റം ശിക്ഷ നടപടിയായി കാണാനാവില്ല. സംഭവത്തിൽ കുട്ടിക്ക് നീതി ലഭിച്ചെന്ന് ഉറപ്പാക്കണം. നമ്പി നാരായണൻ കേസിലെന്ന പോലെ ഈ കേസിലും പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി. പി. രജിതക്കെതിരെ നടപടിയും 50 ലക്ഷം രൂപയുടെ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് പെൺകുട്ടി പിതാവ് മുഖേന നൽകിയ ഹരജിയിലാണ് കോടതി പരാമർശം. ബുധനാഴ്ച ഹരജി പരിഗണിക്കവെ കുട്ടിയെ കൗൺസലിങ് ചെയ്ത ഡോ. ശ്രീലാലുമായി സിംഗിൾ ബെഞ്ച് വിഡിയോ കോൺഫറൻസിങ് മുഖേന സംസാരിച്ചു. കുട്ടിയുടെ മാനസികാരോഗ്യ നില തൃപ്തികരമാണെന്നും നന്നായി സംസാരിക്കുന്ന ബുദ്ധിയും പക്വതയുമുള്ള കുട്ടിയാണെന്നും ഡോ. ശ്രീലാൽ കോടതിയിൽ അറിയിച്ചു. ആഗസ്റ്റ് 27ന് തുമ്പയിലെ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നു മുക്ക് ജങ്ഷനിലെത്തിയപ്പോഴാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്.

മൊബൈൽ കാണാനില്ലെന്നു പറഞ്ഞ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ചെന്നാണ് പരാതി. ഫോൺ പിന്നീട് പോലീസ് വാഹനത്തിൽനിന്ന് ലഭിച്ചിരുന്നു. ഹൈകോടതി ഇടപെടലിെന തുടർന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ കോടതിയിൽ മാപ്പു പറഞ്ഞെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം അറിയിച്ചത്. അനുഭവിച്ച മാനസികാഘാതം വലുതാണെന്നും അധികൃതരിൽനിന്ന് നീതി ലഭിക്കണമെന്നും പെൺകുട്ടിക്ക് വേണ്ടി അഭിഭാഷക വ്യക്തമാക്കി. തുടർന്നാണ് നഷ്ട പരിഹാരം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. എത്ര തുക നൽകാനാവുമെന്ന് സർക്കാർ അറിയിക്കാൻ നിർദേശിച്ച കോടതി തുടർന്ന് ഹരജി ഡിസംബർ 20ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള ബിൽ നടപ്പു പാർലമെന്‍റ് സമ്മേളനത്തിൽ

Next Post

ഇന്നും നാളെയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇന്നും നാളെയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ഇന്നും നാളെയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

മഹാരാഷ്ട്രയിലും വിസി നിയമന വിവാദം ;  വിസി നിയമനത്തിൽ സ‍ർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം

മഹാരാഷ്ട്രയിലും വിസി നിയമന വിവാദം ; വിസി നിയമനത്തിൽ സ‍ർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം

കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം  ;  നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം ; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ;  ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ; ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്  ;  ഒറ്റ ദിവസം 14 ശതമാനം വർധന

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ് ; ഒറ്റ ദിവസം 14 ശതമാനം വർധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021