മലപ്പുറം: സോളാര്‍ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും സോളാറില്‍ ആണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സോളാര്‍ ഗൂഢാലോചന കേസില്‍ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. അതേസമയം മന്ത്രിസഭ പുനസംഘടനയെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
മന്ത്രിമാരെ മാറ്റിയാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ മാറില്ലെന്നും കേരളത്തിന്റെ വരുമാനം ഇല്ലാതെയായെന്നും വികസനം മുരടിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സോളാര്‍ കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ തര്‍ക്കമാണെന്നും ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നത് കോണ്‍ഗ്രസാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. മന്ത്രിസഭാ പുനസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എല്‍ഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.