• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു’; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

by Web Desk 04 - News Kerala 24
April 1, 2024 : 5:52 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു’; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

‘പോലീസ് വരും വരെ ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്ത പോലെയായിരുന്നു കാഴ്ച്ചക്കാരായി നിന്ന പലര്‍ക്കും.. എന്തൊരു അവസ്ഥ ആണെന്നോ.. ഒരു വിളിക്കപ്പുറം പോലീസില്‍ നിന്നും ഉണ്ടായ ഈ ഒരു സഹകരണം, പിന്തുണ എത്ര പറഞ്ഞാലും മതിയാവില്ല’- ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത യുവതിക്ക് നേരിട്ട അനുഭവത്തില്‍ തുണയായത് പൊലീസ്. അക്രമിയെ പിടിക്കാന്‍ സാധിച്ചതില്‍ കേരള പൊലീസിന് നന്ദി പറയുമ്പോഴും സഹ യാത്രികരുടെ മനോഭാവം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് യുവതി മുക്തയായിട്ടില്ല. പിറവം സ്വദേശിയാണ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്.

ഫേസ്ബുക്ക് കുറിപ്പ്

ഒട്ടും പ്ലാന്‍ ചെയ്തുള്ള യാത്ര അല്ലാതിരുന്നത് കൊണ്ട് കോഴിക്കോട് നിന്നും ഇന്നലെ വൈകുന്നേരം മാംഗ്ലൂര്‍ ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സ് ട്രെയ്‌നിലെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ എറണാകുളം വരെ യാത്ര ചെയ്യേണ്ടി വന്നു..ഈസ്റ്റര്‍ ആയത് കൊണ്ട് നല്ല തിരക്കും, നിക്കാന്‍ പോലും സ്ഥലമില്ല… എനിക്ക് ചെറിയൊരു സീറ്റ് കിട്ടിയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു ഇരിക്കുവായിരുന്നു.. എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല..

ഏകദേശം തൃശൂര്‍ അടുത്തപ്പോള്‍ ആണ് തിരക്കിനിടയില്‍ നിന്നും ഒരു കൈ എന്റെ പുറകിലൂടെ വരുന്നതായി ഒരു ഫീല്‍, ആദ്യം ഞാന്‍ കരുതി തിരക്കിനിടയില്‍ അറിയാതെ തട്ടി പോയത് ആയിരിക്കും… കാരണം അത്ര തിരക്കാണ്, പിന്നെ പിന്നെ ആ കൈ പുറകിലൂടെ എന്റെ വയറിലേക്ക് വരാന്‍ തുടങ്ങി.. സകല നിയന്ത്രണവും പോയി എങ്കിലും ഞാന്‍ എന്നെ ആശ്വസിപ്പിച്ചു തിരിഞ്ഞു നോക്കി, ആരാണെന്ന് അറിയാതെ എങ്ങനെ പ്രതികരിക്കും…ആരാണെന്ന് മനസ്സിലാകുന്നില്ല…

വീണ്ടും ആ കൈ വന്നു ഇത്തവണ ഞാന്‍ ആ കൈയില്‍ കേറി പിടിച്ചു ആളെ കിട്ടി.. ആ ആളാണ് ഈ പോലീസുകാര്‍ക്കൊപ്പം ഉള്ളയാള്‍… ഇനിയാണ് കാര്യം.. ട്രെയിനില്‍ നല്ല രീതിയില്‍ ബഹളം വെച്ചെങ്കിലും കൂടെയുള്ളവര്‍ എല്ലാം നമ്മുടെ ഡയലോഗ് കേട്ട് ചിരിയും ഒരു അടികൂടെ കൊടുക്ക് ചേച്ചി എന്ന കമന്ററിയും മാത്രം…അനുവാദം ഇല്ലാതെ ഒരുത്തന്‍ ശരീരത്തില്‍ തൊട്ടതും സങ്കടവും ദേഷ്യവും എല്ലാം കൊണ്ട് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു…

കൂടെയുള്ള സഹയാത്രികരുടെ തുറിച്ചു നോട്ടവും നേരെ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യം പറഞ്ഞു..സത്യം പറഞ്ഞാല്‍ വല്ല്യ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ഞാന്‍ സ്റ്റേഷനിലേക്ക് വിളിച്ചത്, എന്നോട് ഡീറ്റെയില്‍സ് എല്ലാം ചോദിച്ച ശേഷം ഇപ്പോ തന്നെ തിരിച്ചു വിളിക്കാം ഒന്ന് കൊണ്ടും പേടിക്കേണ്ട എന്ന് പറഞ്ഞു, ആ കാള്‍ കട്ട് ആയി ഒരു മിനിറ്റ് പോലും ആയില്ല അതിനു മുന്‍പേ റെയില്‍വേ പോലീസില്‍ നിന്നും കാള്‍ വരുന്നു… പിന്നീട് അങ്ങോട്ട് എത്രയോ കാളുകള്‍…

അങ്കമാലി എത്താറായപ്പോള്‍ ആ ട്രെയിനില്‍ തന്നെ പോലീസ് ഉണ്ട്, ആളു ചാടി പോകാതെ നോക്കു എന്ന് പറഞ്ഞു ഒരു കാള്‍ വന്നു, അതിന് പിന്നാലെ ട്രെയിനില്‍ ഉള്ള പോലീസുകാര്‍ വിളിച്ചു അങ്കമാലി എത്തും വരെ കോള്‍ കട്ട് ചെയ്യണ്ട എന്ന് പറഞ്ഞതിനൊപ്പം ആ സമയത്തെ എന്റെ മാനസിക അവസ്ഥ മനസിലാക്കിയിട്ടാവണം അവരെന്റെ കൂടെ നിന്നു.. അങ്കമാലി എത്തിയപ്പോള്‍ അവര്‍ കൃത്യമായി വരികയും അടുത്ത സ്റ്റേഷന്‍ ആയ ആലുവ ഇറങ്ങി..

പോലീസിനെ കണ്ടപാടെ അയാള്‍ക്ക് തളര്‍ച്ചയും വിറയലുമൊക്കെ, അവിടെ നിന്നും അയാളുടെ ഡീറ്റെയില്‍സും മറ്റും ചോദിച്ചു തുടങ്ങുമ്പോഴേക്കും ആലുവ സ്റ്റേഷനില്‍ നിന്നും സി ഐ സാര്‍ വന്നു,പിന്നെ നേരെ സ്റ്റേഷനിലേക്ക്…

മോശം അനുഭവം ഉണ്ടായത് എനിക്ക്, പോലീസ് വരും വരെ ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്ത പോലെയായിരുന്നു കാഴ്ച്ചക്കാരായി നിന്ന പലര്‍ക്കും.. എന്തൊരു അവസ്ഥ ആണെന്നോ.. ഒരു വിളിക്കപ്പുറം പോലീസില്‍ നിന്നും ഉണ്ടായ ഈ ഒരു സഹകരണം, പിന്തുണ എത്ര പറഞ്ഞാലും മതിയാവില്ല, ആ സമയം അങ്ങനെ ഒരു വിളി വിളിക്കാന്‍ തോന്നിയില്ലേല്‍ അവന്‍ അടുത്ത ട്രെയിനില്‍ കേറി വീണ്ടും അടുത്ത പെണ്ണിനോട് ഇത് തന്നെ ആവര്‍ത്തിച്ചേനെ…നമുക്ക് ഉണ്ടാകുന്ന ട്രോമായൊന്നും ഇവന്മാര്‍ക്ക് മനസിലാവില്ലല്ലോ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

Next Post

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

മസാല ബോണ്ട്​ കേസ്​: വെള്ളിയാഴ്ച വരെ തോമസ്​ ഐസക്കിനെതിര നടപടി പാടില്ലെന്ന്​ ഹൈകോടതി

മസാല ബോണ്ട്​ കേസ്​: വെള്ളിയാഴ്ച വരെ തോമസ്​ ഐസക്കിനെതിര നടപടി പാടില്ലെന്ന്​ ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021