• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപമെന്ന് ഡിവൈഎഫ്ഐ

by Web Desk 04 - News Kerala 24
December 19, 2021 : 3:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപമെന്ന് ഡിവൈഎഫ്ഐ

ആലപ്പുഴ: ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപം ആണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. ആലപ്പുഴയിൽ ആർ.എസ്.എസ് – എസ്.ഡി. പി.ഐ ( സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആർ.എസ്.എസ് – എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ എസ് എസ് – എസ്ഡിപിഐ ക്രിമിനലുകൾ.

മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും വി കെ സനോജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേര്‍ത്തു. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. അടുത്തിടെ രൂപീകരിച്ച ഒബിസി സംസ്ഥാന കമ്മിറ്റിയിലാണ് ഇദ്ദേഹം സെക്രട്ടറിയായത്. നേരത്തെ ബിജെപിക്കായി നിയമസഭ തെരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; മൂന്ന് പേർ മരിച്ചു

Next Post

മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുനസ്ഥാപിക്കണം ; രൂക്ഷവിമര്‍ശനവുമായി ഷാഫി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുനസ്ഥാപിക്കണം ; രൂക്ഷവിമര്‍ശനവുമായി ഷാഫി

മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുനസ്ഥാപിക്കണം ; രൂക്ഷവിമര്‍ശനവുമായി ഷാഫി

ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും :  ഗവർണർ

ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും : ഗവർണർ

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ;  രോഗവ്യാപനം വേഗത്തിൽ  –  മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ; രോഗവ്യാപനം വേഗത്തിൽ - മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ ഡൽഹി

10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ ഡൽഹി

സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021