മലപ്പുറം: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി ഭാരത് ദിവസ് സമ്മേളനം ജനുവരി 9 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ടൗൺ ഹാളിൽ (വാരിയൽകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗർ ) നടക്കുമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് ഐസക് തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ കെ.പി.പി.സി ഭാരവാഹികൾ, എം.പിമാർ എംഎൽഎമാർ എന്നിവർ പങ്കെടുക്കും. വിവിധ സെഷനുകളിലായി നടക്കുന്ന ചർച്ചകൾക്ക് പ്രവാസി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും നേതൃത്വം നല്‍കുമെന്ന് സാമുൽ കിഴക്കുപുറം പറഞ്ഞു.
ഊർജ്ജിത നിതാഖത്ത്, കോവിഡ് സാഹചര്യം എന്നിവ മൂലം ജോലി നഷ്ട്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ദുരിത സാഹചര്യങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കും അവഗണനയ്ക്കുമെതിരെ സമര പരിപാടികൾക്ക് രൂപം നല്‍കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കോൺഗ്രസ് സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം പ്രതിനിധികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടപ്പിക്കുന്ന പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.