തിരുവനന്തപുരം: ലോകസഭ തെരഞ്ഞിടുപ്പിലെ സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ മൽസരിപ്പാക്കാനാണ് സാധ്യത. കരുത്തനായി സ്ഥാനാർഥിയെ തലസ്ഥാനത്ത് മൽസരിപ്പിക്കണമെന്നാണ് പാർട്ടി തീരുമാനം. അതിനാലാണ് പന്ന്യൻ രവീന്ദ്രന്റെ പേര് സജീവ പരിഗണനയിലുള്ളത്.
വയനാട്ടിൽ ആനി രാജ മൽസരിക്കനാണ് സാധ്യത. തൃശൂരിൽ തൃകോണ മൽസരം നടക്കുന്നതിനാൽ വി.എസ് സുനിൽകുമാറിനാണ് സാധ്യത. സോഷ്യൽ മീഡിയയിൽ വി.എസ് സുനിൽ കുമാറിന്റെ പേരിൽ പ്രചാരണം തുടങ്ങി. മാവോലിക്കരയിൽ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുൺകുമാറിന്റെ പേരിനാണ് മുൻഗണന. 10,11 തീയതികളിലെ സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.












