• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ; പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം , ഒടുവില്‍ വാക്സീനെടുത്ത് മടക്കം

by Web Desk 04 - News Kerala 24
January 16, 2022 : 3:26 pm
in Kerala, News
Reading Time: 1 min read
0
A A
0
പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ;  പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ,  ഒടുവില്‍ വാക്സീനെടുത്ത് മടക്കം

പാലക്കാട്: പേ വിഷ പ്രതിരോധ വാക്സീന് സർക്കാർ ആശുപത്രികളിൽ കടുത്ത ക്ഷാമം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ​ഗുരുതരമായി മുറിവേൽക്കുന്നവർക്കും പേവിഷബാധക്ക് സാധ്യതയുള്ള കേസുകളിലും ആന്റി റാബിസ് സിറമാണ് (എആർഎസ്) നൽകുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റാൽ ഇൻട്രാഡെൽമൽ റാബിസ് വാക്സീനാണു സാധാരണ കുത്തിവയ്ക്കുന്നത്. പേവിഷബാധക്കെതിരെ കുത്തിവെടുപ്പ് വേണ്ടവർക്ക് വാക്സീനും സിറവും യഥാസമയം ലഭിക്കുന്നില്ല എന്നാണ് ആരോപണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ എത്തിക്കുന്നത്. കൊവിഡ് മരുന്നു ശേഖരണത്തിന്റ പേരിൽ അഴിമതി നേരിടുന്നതാണ് മരുന്നുവിതരണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണമുണ്ട്.

പ്രതിദിനം 70 മുതൽ 90 പേർക്ക് വരെ ആന്റി റാബിസ് സിറം പാലക്കാട് ജില്ലാ ആശുപത്രിയിൽ ആവശ്യമായി വരുന്നുണ്ട്. അതുപോലെ തന്നെ പ്രതിദിനം നൂറിലേറെപ്പേർക്ക് ഐഡിആർ വാക്സിനേഷൻ ആവശ്യമായി വരുന്നുണ്ട്. ഇവയ്ക്ക് ക്ഷാമം നേരിടുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്.. ജില്ലാ ആശുപത്രിയിലെ പേവിഷ പ്രതിരോധ വാക്സീൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പരമാവധി വേ​ഗത്തിൽ വാക്സീൻ ലഭ്യമാക്കാൻ പരിശ്രമിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പൂച്ചയുമായിട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പേവിഷ പ്രതിരോധ വാക്സീൻ ക്ഷാമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയത്. കാർഡ് ബോർഡ് പെട്ടിയിൽ സുരക്ഷിതമായിട്ടാണ് പൂച്ചയെ കൊണ്ടുവന്നതെങ്കിലും ബഹളത്തിനിടെയിൽ പൂച്ച പെട്ടിയിൽ ചാടിയോടിപ്പോയി.

ചാടി ഓടുന്നതിനിടെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈന്റെ കയ്യിൽ പൂച്ച മാന്തുകയും ചെയ്തു. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽനിന്ന് കുത്തിവയ്പെടുത്തശേഷമാണു മടങ്ങിയത്. യൂത്ത് കോ‍ൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈൻ, സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്, നഗരസഭാംഗങ്ങളായ അനുപമ നായർ, പി.എസ്.വിബിൻ, ഭാരവാഹികളായ എൻ.നിഖിൽ, ദീപക്, ഹക്കിം കൽമണ്ഡപം, അഖിലേഷ് അയ്യർ, ലക്ഷ്മണൻ‍ കൽപാത്തി, എസ്.ഇല്യാസ്, നൗഫൽ പാലക്കാട്, ഇക്ബാൽ പേഴുങ്കര എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധീരജ് വധക്കേസ് ; ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

Next Post

ടോംഗോയിൽ സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ; സുനാമിയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ടോംഗോയിൽ സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ; സുനാമിയും

ടോംഗോയിൽ സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ; സുനാമിയും

കോവിഡ് മഹാമാരി വൈകാതെ അവസാനിക്കും , വാക്സിനേഷൻ തന്നെ ആയുധം  – അമേരിക്കൻ വിദഗ്ധർ

കോവിഡ് മഹാമാരി വൈകാതെ അവസാനിക്കും , വാക്സിനേഷൻ തന്നെ ആയുധം - അമേരിക്കൻ വിദഗ്ധർ

ഡി.എസ്.എഫ് ജോയ് ആലുക്കാസ് ഉപഭോക്താവിന് സമ്മാനം

ഡി.എസ്.എഫ് ജോയ് ആലുക്കാസ് ഉപഭോക്താവിന് സമ്മാനം

അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

ഒറ്റ ചാർജിൽ 1419 കിലോമീറ്റര്‍  ഓടി ടെസ്‌ല  ;  മൈലേജ് ടെൻഷനില്ലാതെ സഞ്ചരിക്കാൻ പുതിയ ബാറ്ററി

ഒറ്റ ചാർജിൽ 1419 കിലോമീറ്റര്‍ ഓടി ടെസ്‌ല ; മൈലേജ് ടെൻഷനില്ലാതെ സഞ്ചരിക്കാൻ പുതിയ ബാറ്ററി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021