• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

by Web Desk 04 - News Kerala 24
March 8, 2022 : 8:27 pm
in Kerala, News
Reading Time: 1 min read
0
A A
0
തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ സർക്കാർ മുന്നോട്ട്‌ പോകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യതൊഴിലാളികൾ നാടിന്റെ സ്വന്തം സൈന്യമാണ്‌. അവരുടെ കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനാണ്‌ 2450 കോടിചെലവിട്ടുള്ള പുനർ ഗേഹം പദ്ധതി ആവിഷ്‌കരിച്ചത്‌. തീരദേശത്ത്‌ അധിവസിക്കുന്നവർ സുരക്ഷിതത്വത്തോടെ സന്തുഷ്ട ജീവിതം നയിക്കണം. അതിന്‌ ആ കുടുംബങ്ങളെ പ്രാപ്‌തമാക്കുന്ന രാജ്യത്തെ ആദ്യ പുനരധിവാസ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ നിർമിച്ച 250 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച്‌ വർഷം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം മേഖകളിൽ വലിയ കുതിച്ചുചാട്ടം നടത്താനായി. വികസിത നൂതനത്വ സമൂഹമെന്ന ലക്ഷ്യത്തിലേക്കാണ്‌ കേരളം മുന്നേറുന്നത്‌. സമസ്‌ത ജനവിഭാഗങ്ങൾക്കും അതിന്റെ ഗുണം ലഭിക്കണം. അതിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ഭവനരഹിതരില്ലാത്ത കേരളം യഥാർഥ്യമാക്കുകയാണ്‌ ലക്ഷ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ച ലൈഫ്‌ മിഷൻ രാജ്യ ശ്രദ്ധ നേടി.

അഞ്ചരവർഷത്തിനുള്ളിൽ 2.75 ലക്ഷം വീടുകൾ ലൈഫിലൂടെ ലഭ്യമാക്കാനായി. പട്ടികജാതി, വർഗ വിഭാഗങ്ങൾ, മത്സ്യതൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കി. ഇന്ന്‌ കൈമാറിയ 250ന്‌ പുറമെ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 276 ഭവന സമുച്ചയങ്ങളും 308 വ്യക്തിഗത വീടുകളും മത്സ്യതൊഴിലാളിക്ക്‌ നൽകി.

ഫിഷറീസ്‌ വകുപ്പ്‌ തയ്യാറാക്കിയ സർവേ പ്രക്രാരം 18685 കുടുംബങ്ങളാണ്‌ പുനർഗേഹം ഗുണഭോക്താക്കൾ. ഇതിൽ 8157 പേർ തീരദേശത്ത്‌ നിന്നും മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചു. അവരിൽ 2982 പേർ ഭൂമി കണ്ടെത്തി. ഇതിൽ 1109 പേരുടെ വീട്‌ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്നവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. വിവിധ ജില്ലകളിലായി പുനർഗേഹത്തിൽ 898 ഫ്‌ളാറ്റുകൾക്ക്‌ ഭരണാനുമതി നൽകി. ഈ ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്‌. കൊല്ലത്തെ ഫ്‌ളാറ്റുകൾ നൂറുദിന കർമപരിപാടിയിൽ കൈമാറാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ നവകേരളം സൃഷ്ടിക്കാനാണ്‌ ശ്രമം. അതിന്‌ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണ് ‘ ; തദ്ദേശ ഭരണകൂടങ്ങളെ ഓർമ്മിപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍

Next Post

സ്‌ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്‌ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

സ്‌ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

എംഎല്‍എയുടെ മണ്ഡലത്തില്‍പോലും സീറ്റില്ല ;  തമിഴ്‌നാട്ടില്‍ എട്ട് ജില്ലാകമ്മിറ്റികള്‍ പിരിച്ചുവിട്ട് ബിജെപി

എംഎല്‍എയുടെ മണ്ഡലത്തില്‍പോലും സീറ്റില്ല ; തമിഴ്‌നാട്ടില്‍ എട്ട് ജില്ലാകമ്മിറ്റികള്‍ പിരിച്ചുവിട്ട് ബിജെപി

രാജ്യസഭയിലേക്കില്ല ; എ കെ ആന്റണിക്ക് പകരം തന്റെ പേര് വലിച്ചിഴക്കരുതെന്ന് വി എം സുധീരൻ

രാജ്യസഭയിലേക്കില്ല ; എ കെ ആന്റണിക്ക് പകരം തന്റെ പേര് വലിച്ചിഴക്കരുതെന്ന് വി എം സുധീരൻ

പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് കവിളിൽ തുളഞ്ഞുകയറി : യുവതിക്ക് ശസ്ത്രക്രിയ

പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് കവിളിൽ തുളഞ്ഞുകയറി : യുവതിക്ക് ശസ്ത്രക്രിയ

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ;  അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ; അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021