• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുൽ ഗാന്ധി ഇന്ത്യയെ പരിഹസിക്കുന്ന വിറളിപിടിച്ച രാജവംശം – സ്മൃതി ഇറാനി

by Web Desk 04 - News Kerala 24
July 15, 2023 : 9:07 pm
in India, News
Reading Time: 1 min read
0
A A
0
രാഹുൽ ഗാന്ധി ഇന്ത്യയെ പരിഹസിക്കുന്ന വിറളിപിടിച്ച രാജവംശം – സ്മൃതി ഇറാനി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്പോൾ ഇന്ത്യയെ പരിഹസിക്കുന്ന വിറളിപിടിച്ച രാജവംശമാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമർശം.

“ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ആവശ്യപ്പെടുന്ന, മേക്ക് ഇൻ ഇന്ത്യ എന്ന സ്വപ്നത്തെ അപകീർത്തിപ്പെടുത്തുന്ന, ഒരു ദേശീയ പുരസ്കാരം സ്വന്തമാക്കുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന വിറളിപിടിച്ച രാജവംശം. ജനങ്ങളാൽ നിരസിക്കപ്പെട്ടതിനാൽ അദ്ദേഹം അസ്വസ്ഥനാണ്” – മന്ത്രി ട്വിറ്ററിൽ കുറിച്ചു.

കായികതാരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടന്നപ്പോൾ ശബ്ദിക്കാതിരുന്ന വനിത മന്ത്രിയാണ് സ്മൃതിയെന്നും രാഹുൽ ഗാന്ധിക്കെതിരെ വിഷം ചീറ്റുക മാത്രമാണ് ഇവർ ചെയ്യുന്നതെന്നുമായിരുന്നു ട്വീറ്റിനോട് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റിന്‍റെ പ്രതികരണം.

“മറ്റ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കാത്ത, കായികതാരങ്ങൾ ലൈംഗികാതിക്രമം നേരിട്ടപ്പോൾ ശബ്ദിക്കാതിരുന്ന, വിലക്കയറ്റത്തെ കുറിച്ച് ഒന്നും പറയാനില്ലാത്ത വിറളിപിടിച്ച ഒരു ആത്മാവ്. അവർക്ക് ആകെ പ്രസക്തമായ ഒരേയൊരു കാര്യം രാഹുൽ ഗാന്ധിക്കെതിരെ വിഷം ചീറ്റുക എന്നത് മാത്രമാണ്” – സുപ്രിയ ട്വിറ്ററിൽ കുറിച്ചു.

മണിപ്പൂർ കത്തുമ്പോഴും യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിട്ടും പ്രധാനമന്ത്രി ഇപ്പോഴും ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. റഫാൽ കാരണം മോദിക്ക് ബാസ്റ്റിൽ ഡേ പരേഡിന് ടിക്കറ്റ് കിട്ടിയെന്നുമായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ച പ്രമേയത്തെ ഇന്ത്യ വിമർശിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ച പ്രമേയത്തെ സ്വീകരിക്കാനാകില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലിൽ വിയോജിപ്പുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.

മണിപ്പൂരിലെ കലാപങ്ങൾ രണ്ട് മാസം പിന്നിട്ടിട്ടും സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനങ്ങളുയർത്തുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശുപത്രിയിലെ ക്രൂരകൊലപാതകം: സംസാരിക്കാനായി പുറത്തേക്ക് വിളിച്ചു, വാക്കുതർക്കം, കത്തിയെടുത്ത് തുരുതുരാ കുത്തി

Next Post

വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40.7 ലക്ഷവുമായി ഒരാൾ പിടിയിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40.7 ലക്ഷവുമായി ഒരാൾ പിടിയിൽ

വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40.7 ലക്ഷവുമായി ഒരാൾ പിടിയിൽ

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

‘എല്ലാ സ്തുതിയും തക്കാളിക്ക്’ ; തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി കർഷകൻ

'എല്ലാ സ്തുതിയും തക്കാളിക്ക്' ; തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി കർഷകൻ

കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ച് എസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

മലപ്പുറത്തെ സ്കൂളിൽ രാത്രി പ്രധാനാധ്യാപകനടക്കം 3 പേർ, തൊണ്ടിമുതലുമായി നാട്ടുകാർ കയ്യോടെ പിടികൂടി! അറസ്റ്റ്

നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ഏഴ് പോഷകങ്ങൾ

നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ഏഴ് പോഷകങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021